മകളെ വിവാഹം കഴിച്ച് കൊടുത്തില്ല; തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു

Wait 5 sec.

തിരുവനന്തപുരം| തിരുവനന്തപുരം കിളിമാനൂരില്‍ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത് മകളെ വിവാഹം കഴിച്ച് കൊടുക്കാത്തതിലുള്ള വിരോധം മൂലമെന്ന് പോലീസ്. പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തുകയാണ്. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പോലീസ് തിരയുന്നത്.പ്രതികള്‍ കിളിമാനൂര്‍ കുമ്മിള്‍ സ്വദേശികളാണെന്ന് നഗരൂര്‍ പോലീസ് അറിയിച്ചു. നാല് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നതായും വര്‍ക്കല, കല്ലമ്പലം, നഗരൂര്‍, കിളിമാനൂര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്നും പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് വര്‍ക്കലയില്‍ അച്ഛനെയും മകനെയും പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. നഗരൂരിലെ പണിതീരാത്ത വീട്ടില്‍ വെച്ച് തടങ്കലിലാക്കി മര്‍ദ്ദിച്ച ശേഷം ഇവരെ ഉപേക്ഷിക്കുകയായിരുന്നു.ചങ്ങലയ്ക്ക് കെട്ടി മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞാണ് അനില്‍കുമാറിനെ വിളിച്ചു വരുത്തിയത്.വീട്ടില്‍ നിന്ന് നാടന്‍ ബോംബുകള്‍, തോക്ക്, ചങ്ങലകള്‍ മറ്റ് മാരകായുധങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. അനില്‍കുമാറിന്റെ ഭാര്യയെയും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മകന്‍ അച്ചുവാണ് നഗരൂര്‍ പോലീസിനെ വിവരം അറിയിച്ചത്. പരിക്കേറ്റ അനില്‍കുമാറിനെയും അച്ചുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.Content Highlights:The Nagaroor police are hunting for five suspects who kidnapped and tortured a father and son in Kilimanoor. The attack was motivated by animosity over a rejected marriage proposal. Weapons and country bombs were seized from the torture site where the victims were chained.