പ്ലീഡർ നിയമനം; കെ.എസ്.യുവിനെ തള്ളി പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ല, മുഖ്യമന്ത്രിക്കെതിരെ ദീപ്തി മേരി വർഗീസ്

Wait 5 sec.

പ്ലീഡർ നിയമനത്തെച്ചൊല്ലി കോൺഗ്രസിലാരംഭിച്ച തർക്കം നേതാക്കൾ തമ്മിലുള്ള വാക്പോരിലേക്ക് എത്തി. മുഖ്യമന്ത്രി വി ഡി സതീശനെ എതിർത്തും അനുകൂലിച്ചും നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി ഉത്തരവാദിത്തം പാലിക്കണമെന്ന് മാത്യു കുഴൽനാടൻ എം എൽ എ ആവശ്യപ്പെട്ടു. കെ എസ് യു വിനെ തള്ളി പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ലന്നായിരുന്നു ദീപ്തി മേരി വർഗീസ്സിൻ്റെ പ്രതികരണംആർ എസ് എസ് നേതാവ് അഡ്വ ടി എസ് ശരത്തിനെ സർക്കാരിൻ്റെ പ്ലീഡറാക്കി നിയമിച്ച വിവാദം കോൺഗ്രസിൽ കൊഴുക്കുകയാണ്. നിയമനത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ ലോയേഴ്സ് കോൺഗ്രസും കെ എസ് യു വും നേരത്തെ രംഗത്തെത്തിയിരുന്നു. ഇരു സംഘടനാ നേതാക്കൾക്കും സന്ദർശനാനുമതി നിഷേധിച്ചായിരുന്നു തനിക്കെതിരായ നീക്കത്തെ മുഖ്യമന്ത്രി നേരിട്ടത്. ഇതോടെ നേതാക്കൾ ഇരുപക്ഷത്തുമായി അണിനിരന്നു. കെ എസ് യു വിനെ തള്ളി പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ലന്നായിരുന്നു കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്സിൻ്റെ പ്രതികരണംമുഖ്യമന്ത്രി ഉത്തരവാദിത്തം പാലിക്കണമെന്ന് മാത്യു കുഴൽനാടൻ എം എൽ എ ആവശ്യപ്പെട്ടു. എന്നാൽ മന്ത്രി എ പി അനിൽകുമാർ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. വിമർശനങ്ങൾക്ക് പരിധിയുണ്ടന് അദ്ദേഹം കെ എസ് യു നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.Also Read: വഖഫ് ബോർഡ് വിവാദം: സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നെന്ന് പിണറായി വിജയൻകോൺഗ്രസ് വക്താക്കളായ ജിൻ്റോ ജോൺ, വി ആർ അനൂപ് തുടങ്ങിയവർ മുഖ്യമന്ത്രി സതീശനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജ ശീലമാണെന്നായിരുന്നു സതീശനെതിരെ ജിൻ്റോയുടെ ഒളിയമ്പ് . വന്ന വഴികളും കൈ പിടിച്ച മനുഷ്യരും ചിലർക്ക് വെറും ചവിട്ടുപടികൾ മാത്രമാണെന്ന് ജിൻ്റോ ഫെയ്സ് ബുക്കിൽ കുറിച്ചു.The post പ്ലീഡർ നിയമനം; കെ.എസ്.യുവിനെ തള്ളി പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ല, മുഖ്യമന്ത്രിക്കെതിരെ ദീപ്തി മേരി വർഗീസ് appeared first on Kairali News | Kairali News Live.