ന്യൂഡല്‍ഹി|നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് പവന്‍ ഖേര സിജെപി സമരവേദിയിലെത്തി വാങ്ചുകിനെ സന്ദര്‍ശിച്ചു. സമരവേദിയിലെത്തുന്ന ആദ്യ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പവന്‍ ഖേര.കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ രോഷം സ്വാഭാവികമാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ തകരുന്നത് സാധാരണക്കാരുടെ സ്വപ്‌നമാണെന്നും സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കണമെന്നും ശശി തരൂര്‍ തുറന്ന കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ മനസ്സാക്ഷി ഉണര്‍ത്തുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കി. രാഷ്ട്രീയക്കാരനോ പാര്‍ലമെന്റംഗമോ ആയല്ല, മറിച്ച് യുവതലമുറ നേരിടുന്ന പ്രതിസന്ധികളില്‍ ആഴത്തില്‍ അസ്വസ്ഥനായ ഒരാളെന്ന നിലയ്ക്കാണ് ഈ കത്തെന്നും സമരക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ശശി തരൂര്‍ വ്യക്തമാക്കി. അതേസമയം, രാജ്യത്തെ പരീക്ഷാക്രമക്കേടുകളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വിദ്യാര്‍ഥികളുമായി സംവദിക്കും.സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതിയില്‍ ഡല്‍ഹി ഹൈക്കോടതിയും ആശങ്കയ അറിയിച്ചിരുന്നു. വാങ്ചുകിന്റെ ശാരീരികാവസ്ഥ ദിവസേന പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. 19 ദിവസമായി തുടരുന്ന നിരാഹാര സമരം വാങ്ചുകിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍.ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആവശ്യമായ ഏത് അടിയന്തര വൈദ്യസഹായവും വാങ്ചുകിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ഏത് പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ മാത്രം ഇടപെടാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹരജി കോടതി തീര്‍പ്പാക്കി.അഭിഭാഷകന്‍ രാകേഷ് കുമാര്‍ സൈനി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് കോടതി നടപടി. ജൂണ്‍ 28 മുതല്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കുചേര്‍ന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായതായി ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.Content Highlights:Congress leaders Pawan Khera and Shashi Tharoor extended solidarity to Sonam Wangchuk, who is on a hunger strike over NEET exam irregularities. Tharoor urged Wangchuk to end his protest, highlighting the broken dreams of students. The Delhi High Court directed daily medical checkups for Wangchuk.