പകൽ ‘സൺ’ ഉഷാറാക്കും, രാത്രിയിൽ ‘സണ്ണി’ എടങ്ങേറാക്കും; പവർകട്ടിൽ ശിവൻകുട്ടിയുടെ ട്രോൾ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Wait 5 sec.

രാത്രിയിലും പകലുമായി മൂന്നും നാലും തവണയായുള്ള അപ്രഖ്യാപിത പവർകട്ടിൽ വലഞ്ഞിരിക്കുകയാണ് സംസ്ഥാനം. മുന്നറിയിപ്പില്ലാതെയാണ് പലതവണ വൈദ്യുതി മുടങ്ങുന്നത്. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇല്ലാതിരുന്ന വൈദ്യുതി മുടക്കമാണ് ഇപ്പോൾ കേരളത്തിൽ അനുഭവപ്പെടുന്നത്.എൽനിനോയും മഴ പെയ്യാത്തതുമൊക്കെയാണ് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുന്നതിന് കാരണമായി യു.ഡി.എഫ് സർക്കാരും വൈദ്യുതി വകുപ്പ് മന്ത്രിയും കെഎസ്ഇബിയുമൊക്കെ പറയുന്നത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലും വലിയ തോതിൽ വരൾച്ച ഉണ്ടായ സമയത്തും പവർ കട്ട് ഉണ്ടായിരുന്നില്ലെന്നും, സർക്കാരിന് കൃത്യമായ മുന്നൊരുക്കങ്ങളില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും വിമർശനം ഉയർന്നിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ വലിയ തോതിലുള്ള ട്രോളും പരിഹാസവും വിമർശനവുമൊക്കെയാണ് വകുപ്പ് മന്ത്രിക്കും സർക്കാരിനുമെതിരെ ഉയരുന്നത്. കഴിഞ്ഞ ദിവസം മുൻ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഈ പോസ്റ്റിൽ, പകൽ ‘സൺ’ ഉഷാറാക്കും, രാത്രിയിൽ ‘സണ്ണി’ എടങ്ങേറാക്കും- എന്നാണ് ശിവൻകുട്ടി കുറിച്ചത്. ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ.. എന്നാണ് ഈ പോസ്റ്റിന് ക്യാപ്ഷനായി അദ്ദേഹം എഴുതിയത്. പോസ്റ്റിൽ ഇതിനോടകം നിരവധിയാളുകൾ പ്രതികരിച്ചിട്ടുണ്ട്. ഏകദേശം 29000ഓളം പേർ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.Also Read- ഇന്റർനെറ്റും വാർത്താവിനിമയ സേവനങ്ങളും മുടക്കി; തിരുവനന്തപുരത്തെ വലച്ച് കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികൾഈ വിഷയത്തിൽ വ്യാപകമായ പ്രതിഷേധവും ട്രോളുകളും സോഷ്യൽ മീഡിയയിൽ തുടരുകയാണ്. യു.ഡി.എഫ് സർക്കാരിന്‍റെ പിടിപ്പുകേടാണ് പവർകട്ടിലേക്ക് നയിക്കാൻ ഇടയാക്കിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പവർകട്ട് സമയത്തെ ദുരവസ്ഥ മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരുമുണ്ട്.The post പകൽ ‘സൺ’ ഉഷാറാക്കും, രാത്രിയിൽ ‘സണ്ണി’ എടങ്ങേറാക്കും; പവർകട്ടിൽ ശിവൻകുട്ടിയുടെ ട്രോൾ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.