വഖഫ് ബോർഡ് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രവർത്തനങ്ങൾ ആകെ സ്തംഭിപ്പിക്കുന്ന നിലപാടാണ് സർക്കാരിന്റെതെന്നും സർക്കാർ ഹർജിക്കാർക്ക് ഒപ്പം ചേർന്ന ഒത്തുകളിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമാണെന്നും അതേ നിലപാടാണ് കേരള സർക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.വഖഫ് ബോർഡ് മാനേജ്മെൻ്റിൽ അമുസ്ലീങ്ങളെ തിരികെ കയറ്റാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയതെന്നും ഇന്ന് മുസ്ലീങ്ങൾക്കെതിരെയാണെങ്കിൽ നാളെ മറ്റ് മതവിഭാഗങ്ങൾക്ക് എതിരെയും ഈ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മതനിരപേക്ഷ വിരുദ്ധ നിലപാടാണ് ബിജെപി സ്വീകരിച്ചത്. ഏത് നിലക്കാണോ സംസ്ഥാനം ആശങ്ക പ്രകടിപ്പിച്ചത് അത് വള്ളി പുള്ളി തെറ്റാതെ നടത്താൻ നിങ്ങൾ തയ്യാറാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്. മുസ്ലിം ലീഗ് നോമിനിയായ സ്പെഷ്യൽ പ്ലീഡർ മുഖേനയാണ് സർക്കാർ നിലപാട് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.വഖഫ് ബോർഡിൽ രണ്ട് മുസ്ലീങ്ങളെ നിയമിച്ചേ പറ്റൂ എന്ന് വാശിയിലാണ് സർക്കാർ നിലപാടെടുത്തത്. സർക്കാരിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also Read: പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎനിയമത്തെ ചോദ്യം ചെയ്ത് നൂറുകണക്കിന് ഹർജികളുണ്ട്. അതെല്ലാം പരാജയപ്പെട്ട അവസ്ഥയാണിപ്പോൾ. മുസ്ലിംലീഗും കോടതി കേസ് ഫയൽ ചെയ്തിട്ടുണ്ട്. ലീഗിൻ്റെ മന്ത്രിയാണ് ബോർഡിൻ്റെ ചുമതലയിലുള്ളത്. മന്ത്രിയുടെ വ്യക്തിപരമായ നിലപാട് ആയിരിക്കില്ലെന്നും ലീഗിൻ്റെ നയപരമായുള്ള മാറ്റമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.ഭരണത്തിൽ വന്നശേഷം ന്യൂനപക്ഷങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തരത്തിലാണ് യുഡിഎഫ് കോടതിയിൽ നിലപാടെടുത്തത്. തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ഡീൽ ആരോപണം എല്ലാവർക്കും ഓർമ്മയുണ്ടെന്നും അതെല്ലാം അവർക്ക് തന്നെ ചേരുന്നതാണെന്ന് തെളിയിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ്ണമായ കീഴടങ്ങലും പാദസേവയുമാണ് ഇപ്പോൾ പുറത്തുവന്നതെന്നും അദ്ദേഹം പരിഹസിച്ചു.The post വഖഫ് ബോർഡ് വിവാദം: സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നെന്ന് പിണറായി വിജയൻ appeared first on Kairali News | Kairali News Live.