വയനാട് എംപി പ്രിയങ്ക ഗാന്ധി കള്ളാടി ദുരന്ത മേഖല സന്ദർശിക്കാത്തതിൽ ന്യായീകരണവുമായി മന്ത്രി ടി സിദ്ദിഖ്. സാന്നിധ്യം വേണമെന്നില്ല മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു എന്നാണ് വിഷയത്തിൽ ടി സിദ്ദിഖ് പ്രതികരിച്ചത്. കള്ളാടി മണ്ണിടിച്ചിൽ ഉണ്ടായി ഇത്ര ദിവസങ്ങളായിട്ടും വയനാട് എം പി പ്രിയങ്കാ ഗാന്ധി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ദുരന്തത്തിൽ മരിച്ചത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എട്ടുപേർക്ക് പരിക്കുമേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്.also read; ഇന്ന് ജീർണ്ണതയുടെ രൂപമാണ് ജി സുധാകരൻ; അധികാര കൊതി മൂത്ത് വല്ലാത്ത അവസ്ഥയിൽ എത്തി: വി വസീഫ്ദുരന്തത്തിനിരയായ മനുഷ്യരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ഏറെ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ആ പ്രശ്നത്തിലൊന്നും ഇടപെടാതെ തന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുകയായിരുന്നു വയനാടിന്റെ എംപി.ബിഹാർ സ്വദേശി ഇമ്രാൻ അൻസരിയുടെ മൃതദേഹവുമായി കുടുംബാംഗങ്ങൾ ബംഗളൂരുവിൽ വിമാനത്തിന് കാത്തിരുന്നത് 38 മണിക്കൂറാണ്. വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിൽ എത്തിക്കാനുള്ള ചുമതല തുരങ്കപാത കരാർ കമ്പനിയാണ് വഹിച്ചത്.The post സാന്നിധ്യം വേണമെന്നില്ല മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു; പ്രിയങ്ക ഗാന്ധി കള്ളാടി സന്ദർശിക്കാത്തതിനെ ന്യായീകരിച്ച് ടി സിദ്ദിഖ് appeared first on Kairali News | Kairali News Live.