ഇന്ന് ജി സുധാകരൻ ജീർണതയുടെ രൂപമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. ജി സുധാകരന്റെ പൊതിച്ചോറിനെതിരായ പരാമർശത്തിൽ വീണ്ടും മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജി സുധാകരൻ അധികാര കൊതി മൂത്ത് വല്ലാത്ത അവസ്ഥയിൽ എത്തി.മാനവികതയുടെ പക്ഷത്തായിരുന്നു ആദ്യം ഇപ്പോൾ ചെളി കുണ്ടിൽ നിൽക്കുകയാണ്. ആ ചെളി ദേഹത്ത് വാരിത്തേച്ചു നിൽക്കുമ്പോൾ പലതും തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഡി വൈ എഫ് ഐയുടെ എല്ലാ പ്രവർത്തനവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.Also read: എങ്ങനെയാണ് എബിവിപി നേതാവ് പ്ലീഡർ പട്ടികയിൽ ഉൾപ്പെട്ടത് ? കെഎസ്‌യുവിനെ എങ്കിലും ഇത് ബോധ്യപ്പെടുത്തണം; പിഎ മുഹമ്മദ് റിയാസ്പല കവിതകളും നിങ്ങൾ എഴുതിയിട്ടുണ്ടാകുമെന്നും നിങ്ങളുടെ പട്ടിയെയും പൂച്ചയെയും വായിച്ചതും പിന്തുണച്ചവരും ഉണ്ടാകും എന്നാൽ അതെല്ലാം നിങ്ങളോടുള്ള സ്നേഹമാണ് എന്ന് കരുതരുത്. അത് ജി ഭുവനേശ്വരനോടുള്ള അതിയായ സ്നേഹം കൂടിയായിരുന്നുവെന്നുംഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.The post ഇന്ന് ജീർണ്ണതയുടെ രൂപമാണ് ജി സുധാകരൻ; അധികാര കൊതി മൂത്ത് വല്ലാത്ത അവസ്ഥയിൽ എത്തി: വി വസീഫ് appeared first on Kairali News | Kairali News Live.