പാട്ടു പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു മ്യൂസിക് ആപ്പാണ് സ്പോട്ടിഫൈ. എന്നാൽ സ്പോട്ടിഫൈ ഇതാ തങ്ങളുടെ ഉപഭോക്തൾക്കായി പുതിയ എഐ അസിസ്റ്റന്റ് ഫീച്ചറുമായി എത്തിരിക്കുകയാണ്. ചാറ്റിംഗിലൂടെ നിങ്ങൾക്ക് ആവശ്യമുള്ള പാട്ടുകൾ ,പോസ്കാസ്റ്റുകളും ഓഡിയോബുക്കുകളും തെരഞ്ഞെടുക്കാം. അതായത് ഈ എഐ ഫീച്ചറിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ഗാനം കണ്ടെത്തി മികച്ച പ്ലേലിസ്റ്റ് നിർമ്മിക്കാൻ സഹായിക്കുന്നു. നിലവിൽ ഈ ഫീച്ചർ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മാത്രമേ പരീക്ഷിച്ചുനോക്കാൻ കഴിയുന്നത്.ആദ്യ പടിയായി കുറച്ച് രാജ്യങ്ങളിൽ മാത്രമായിരിക്കും ഈ ഫീച്ചർ എത്തുന്നത്. മൈക്കിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ ചോദ്യങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയുന്നു. പഴയ ഇന്റർഫേസാണ് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ അതിൽ തന്നെ തുടരാനു കഴിയുന്നു. നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത കലാകാരന്മാരെ കുറിച്ച് അറിയാനോ. മോണിങ് വാക്കിന് ഒരു പ്ലേലിസ്റ്റ് സൃഷ്ടിക്കാനോ.അല്ലെങ്കിൽ ഒരു കലാകാരനെ നിങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കാനു ഇതുവഴി കഴിയുന്നു. ആൽബം റിലീസ് തീയതികൾ, ഒരു ഗാനത്തിന് പിന്നിലെ കഥ, സംഗീത വിഭാഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ കഴിയും.ALSO READ : ഇന്ത്യൻ റെയിൽവേയുടെ എല്ലാ പ്രധാന സേവനങ്ങളും ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ; റെയിൽ വൺ ജനകീയമാക്കാൻ റയിൽവേ ക്യാമ്പൈൻ തുടങ്ങിആദ്യമായി ഒരു ട്രാക്ക് കണ്ടെത്തിയത് എപ്പോഴാണെന്ന് അറിയാൻ ആകാംക്ഷയുണ്ടോ നിങ്ങൾക്ക് ? അതോ അടുത്തിടെ നിങ്ങളുടെ അഭിരുചി എങ്ങനെ മാറിയെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? എന്നാൽ ഈ വിവരങ്ങൾ അറിയാൻ സ്പോട്ടിഫൈയുടെ ഫീച്ചർ നമ്മളെ സഹായിക്കുന്നു.യുഎസ്, അയർലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്‌പോട്ടിഫൈ പ്രീമിയം ഉപയോക്താക്കൾക്കായി പുതിയ എഐ അസിസ്റ്റന്റ് പുറത്തിറക്കുന്നു. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഈ അസിസ്റ്റന്റ് പ്രവർത്തിക്കുന്നത്. കൂടുതൽ രാജ്യങ്ങൾക്ക് ഇത് എപ്പോൾ ലഭിക്കുമെന്ന് ഇതുവരെ ഒരു റിപ്പോർട്ടു വന്നിട്ടില്ല.The post പുതിയ എഐ അസിസ്റ്റന്റ് ഫീച്ചറുമായി സ്പോട്ടിഫൈ appeared first on Kairali News | Kairali News Live.