വഖഫ് കേസിൽ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് ബി ജെ പി താത്പര്യത്തിന് അനുസരിച്ചന്ന് പി രാജീവ്. വിവാദ വഖഫ് നിയമ ഭേദഗതിയെയാണ് സർക്കാർ കോടതിയിൽ പിന്തുണച്ചത്. കേരളം സുപ്രീം കോടതിയിൽ മുൻപ് സ്വീകരിച്ച നിലപാടിന് വിരുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിനെ ഇത് ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിൽ മുസ്ലീം അംഗങ്ങൾ ന്യൂനപക്ഷമാകുമെന്നും കേരളത്തിലേത് 916 ബി.ജെ.പി ഗവൺമെൻ്റായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.The post വഖഫ് ബോർഡ് വിവാദം: കേരളത്തിലേത് 916 ബിജെപി ഗവൺമെൻ്റായി മാറിയെന്ന് പി രാജീവ് appeared first on Kairali News | Kairali News Live.