മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകളിലും ബിജെപി അനുകൂല സമീപനങ്ങളിലും കോൺഗ്രസ് വക്താക്കൾ തമ്മിൽ വാക്പോര് കനക്കുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റിനെ കാണാൻ സമയമില്ലാത്ത വി ഡി സതീശന് ഹിന്ദു ഐക്യവേദി നേതാക്കളെ കാണാൻ എങ്ങനെ സമയം ലഭിച്ചുവെന്ന് കോൺഗ്രസ് വക്താവ് വി ആർ അനൂപ് വിമർശിച്ചിരുന്നു. പിന്നാലെ വി ആർ അനൂപിനെ ലക്ഷ്യമിട്ട് കെപിസിസി ജനറൽ സെക്രട്ടറി ബി.ആ‍‍‍ർ.എം ഷഫീർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇപ്പോഴിതാ അതിന് മറുപടിയുമായി വി ആർ അനൂപ് രംഗത്തെത്തിയിരിക്കുകയാണ്.പാർട്ടിയുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി പിന്നെ ചാനലിൽ പോയി ഇരുന്നാൽ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോയെന്നാണ് ഷഫീർ ചോദിച്ചത്. തന്നെ മുൻപ് പാർട്ടി പദവികളിൽ കണ്ടിട്ടില്ലാ എന്ന് ബിആ‍ർഎം ഷഫീർ പറഞ്ഞത് 100% സത്യം ആണെന്ന് വി ആർ അനൂപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. താൻ കെ എസ് യുവിൻ്റെ തൃശൂർ ജില്ലാ നേതൃത്വത്തിൻ്റെ ഭാഗമായി പ്രവത്തിക്കുമ്പോൾ, ഷഫീർ പാർട്ടിയെ തെറിപറഞ്ഞ് ഡിഐസിക്ക് വേണ്ടി പൈലറ്റ് പ്രസംഗിച്ച് നടക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.ALSO READ: ഗുജറാത്തിൽ തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാൻ ഇന്റലിജൻസ് ബ്യൂറോ പുറത്തുവിട്ട മാർഗ്ഗരേഖകൾ ഭരണഘടനാവിരുദ്ധം, അടിയന്തരമായി മരവിപ്പിക്കണം: ഡോ. ജോൺ ബ്രിട്ടാസ് എംപിഅതിന് ശേഷം താൻ രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിൻ്റെ സ്റ്റേറ്റ് ഇൻ ചാർജ് ആയി പ്രവത്തിക്കുമ്പോൾ, ഷഫീർ സമസ്താപരാധം പറഞ്ഞ് സംഘടനയിലേക്ക് തിരിച്ച് കയറിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും അനൂപ് പരിഹസിച്ചു. ഷരീഫ് പാർട്ടിയിൽ തിരിച്ച് വന്നതിന് ശേഷമുള്ള അറിയാവുന്ന മുഴുവൻ കാര്യങ്ങളും ഇവിടെ പറയുന്നില്ലെന്നും സിപിഐഎം അടുപ്പിക്കാത്തത് കൊണ്ടാണോ, അതോ ഉളുപ്പില്ലാത്തത് കൊണ്ടാണോ ഷഫീർ വീണ്ടും കോൺഗ്രസിന് വേണ്ടി വീണ്ടും ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത് എന്ന് പറയേണ്ടത് ഷഫീർ തന്നെയാണെന്നും വി ആർ അനൂപ് പരിഹസിച്ചു.The post ‘ഞാൻ കെ എസ് യുവിൽ പ്രവർത്തിക്കുമ്പോൾ ബിആർഎം ഷഫീർ പാർട്ടിയെ തെറിപറഞ്ഞ് നടക്കുകയാണ്, ഉളുപ്പില്ലാത്തത് കൊണ്ടാണോ വീണ്ടും കോൺഗ്രസിലെത്തിയത്?’: വിമർശിച്ച് വി ആർ അനൂപ് appeared first on Kairali News | Kairali News Live.