അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ: എല്ലാ രാജ്യക്കാര്‍ക്കും സ്പോണ്‍സറില്ലാതെ അപേക്ഷിക്കാം

Wait 5 sec.

ദുബൈ | എല്ലാ വിദേശ രാജ്യക്കാര്‍ക്കും ലഭ്യമാകുന്ന യു എ ഇയുടെ അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുടെ യോഗ്യതകളും നിബന്ധനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) വിശദമാക്കി. സ്പോണ്‍സറോ ഹോസ്റ്റോ ഇല്ലാതെ സന്ദര്‍ശകര്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്ത് ഈ വിസ സ്വന്തമാക്കാവുന്നതാണ്. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസ ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും യു എ ഇയില്‍ പ്രവേശിക്കുകയും തിരിച്ചുപോകുകയും ചെയ്യാം.ഈ വിസയുള്ളവര്‍ക്ക് ഓരോ സന്ദര്‍ശന വേളയിലും 90 ദിവസം വരെ രാജ്യത്ത് തങ്ങാന്‍ അനുമതിയുണ്ട്. ആവശ്യമെങ്കില്‍ ഇത് വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടാം. എന്നാല്‍, ഒരു വര്‍ഷത്തില്‍ ആകെ താമസിക്കാവുന്ന കാലാവധി 180 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യു എ ഇയിലേക്ക് പതിവായി യാത്ര ചെയ്യുന്നവര്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും കുടുംബ സന്ദര്‍ശകര്‍ക്കും വലിയ രീതിയില്‍ പ്രയോജനപ്പെടുന്നതാണ് ഈ ദീര്‍ഘകാല വിസ.അപേക്ഷിക്കാനുള്ള യോഗ്യതകുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട്, പുതിയ വ്യക്തിഗത ഫോട്ടോ, യു എ ഇയില്‍ സാധുതയുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് രേഖ, മടക്കയാത്രക്കുള്ള വിമാന ടിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പുറമെ, ആറ് മാസത്തെ ബേങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കേണ്ടതുണ്ട്. അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ആറ് മാസങ്ങളില്‍ ബേങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 4,000 ഡോളറോ (ഏകദേശം 14,700 ദിര്‍ഹം) അതിന് തുല്യമായ തുകയോ ബാലന്‍സ് ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.അപേക്ഷിക്കേണ്ട വിധംയു എ ഇയുടെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ എന്നിവ വഴി 24 മണിക്കൂറും അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടാതെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍, ആമിര്‍ സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയും അപേക്ഷ നല്‍കാം. വിസ ഫീസ്, സര്‍വീസ് ചാര്‍ജ്, റീഫണ്ടബിള്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 3,713 ദിര്‍ഹമാണ് അപേക്ഷാ ചെലവ് വരുന്നത്. വ്യക്തിഗത സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തുകയില്‍ നേരിയ മാറ്റങ്ങള്‍ വരാം. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവര്‍ക്കെതിരെയുള്ള പിഴ ഒഴിവാക്കാന്‍ യാത്രാ വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.Content Highlights:The UAE has implemented a five-year multiple-entry tourist visa accessible to all nationalities without requiring a local sponsor. Applicants can apply directly through official digital platforms by meeting the specific financial and document criteria. This initiative aims to boost international tourism and simplify travel processes for global visitors.