സര്‍വകലാശാലകള്‍ക്ക് ഏകീകൃത ലൈസന്‍സിംഗ് സംവിധാനം;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ദേശീയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു

Wait 5 sec.

ദുബൈ | യു എ ഇയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും മേല്‍നോട്ടം ശക്തമാക്കുന്നതിനുമായി സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമായി ഏകീകൃത ദേശീയ ലൈസന്‍സിംഗ് ചട്ടക്കൂടിന് യു എ ഇ സര്‍ക്കാര്‍ അംഗീകാരം നല്‍കി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് ഈ പുതിയ സംവിധാനത്തിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ പൊതുമേഖലയിലെയും ഫ്രീ സോണുകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരുപോലെ ബാധകമാകുന്ന രീതിയിലാണ് ഈ ഏകീകൃത മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ഫെഡറല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഈ പുതിയ ചട്ടക്കൂട്, പ്രാദേശിക അതോറിറ്റികളുടെ അധികാരങ്ങളെ മാനിച്ചുകൊണ്ട് തന്നെ ലൈസന്‍സിംഗ് നടപടികള്‍ ലളിതമാക്കാനും ഏകോപിപ്പിക്കാനും ലക്ഷ്യമിടുന്നു. സര്‍വകലാശാലകളുടെ ഭരണം കൂടുതല്‍ ശക്തമാക്കാനും വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാനുഭവം ഉറപ്പാക്കാനും സാമ്പത്തിക മേഖലയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടുതല്‍ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ശാസ്ത്ര ഗവേഷണ രംഗത്തും വിദ്യാഭ്യാസ രംഗത്തും യു എ ഇയെ ആഗോള ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ ദേശീയ റെക്കോര്‍ഡുകളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഡിജിറ്റല്‍ സംവിധാനം വഴി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് നിരീക്ഷണ രീതിയാണ് ഇതിന്റെ പ്രധാന സവിശേഷത. ലൈസന്‍സിംഗ് നടപടികളിലെ ഇരട്ടിപ്പ് ഒഴിവാക്കാനും സേവനങ്ങള്‍ എളുപ്പമാക്കാനും പുതിയ ചട്ടക്കൂട് സഹായിക്കുമെന്ന് മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങല്‍, സുസ്ഥിരതാ മാനദണ്ഡങ്ങള്‍, ലൈസന്‍സ് പുതുക്കല്‍, സാമ്പത്തിക ഓഡിറ്റിംഗ്, വിദ്യാര്‍ഥികളുടെ സംരക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുന്ന വിപുലമായ നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. സര്‍വകലാശാലകളുടെ ഉടമസ്ഥതയും ഭരണപരമായ കാര്യങ്ങളും അക്കാദമിക് തീരുമാനങ്ങളും വ്യത്യസ്തമായിരിക്കണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. പുതിയ വിപണി സാധ്യതകള്‍ക്ക് അനുസൃതമായി ഇമാറാത്തി പ്രതിഭകളെ വാര്‍ത്തെടുക്കാനും ആഗോളതലത്തില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.Content Highlights: The national standards have been established for higher education institutions to ensure academic quality. A new unified licensing system is being implemented to streamline the regulatory process for universities. This initiative aims to maintain consistent educational benchmarks and operational efficiency.SEO (English)