ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന് വിലക്ക്

Wait 5 sec.

പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് നവാസിന് മൂന്ന് മാസത്തെ വിലക്ക് ഏർപ്പെടുത്തി അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഐസിസിയുടെ ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിന് പിന്നാലെയാണ് നടപടി.പാകിസ്ഥാൻ ടീമിലെ ഓൾ റൗണ്ടർ ആയ താരം കഴിഞ്ഞ ടി 20 ലോകകപ്പിനിടെയാണ് പിടിയിലായത്. ലോകകപ്പിന്റെ ഭാഗമായി ഉള്ള നെതർലാൻഡ്സിനെതിരായ മത്സരത്തിന് മുൻപ് നടന്ന പരിശോധനയിൽ നിരോധിത പദാർത്ഥമായ കാർബോക്സി ടിഎച്സിയുടെ അംശം കണ്ടെത്തുകയായിരുന്നു.Also Read:ഇന്ത്യൻ റയിൽവേയുടെ ചരിത്രപരമായ ചുവടുവയ്പ്; രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചുതുടർന്ന് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ച താരം എന്നാൽ അത് മത്സരത്തെ ഉദ്ദേശിച്ചായിരുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ടര മാസത്തോളം സസ്പെൻഷനിലായിരുന്ന താരത്തിന് ഇനി കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. പകരം ഐസിസി ചട്ടപ്രകാരമുള്ള ചികിത്സാ പദ്ധതി വിജയകരമായി പൂർത്തീകരിച്ചാൽ മാത്രം മതിയാകും.32 കാരനായ നവാസ് പാകിസ്ഥന് വേണ്ടി 98 ടി 20 മത്സരങ്ങളും, 44 ഏകദിനങ്ങളും ആര് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.Pakistani cricketer banned by icc for violating anti-doping rulesThe post ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന് വിലക്ക് appeared first on Kairali News | Kairali News Live.