നീറ്റ്: സംസ്ഥാനത്ത് ആദ്യ നൂറ് റാങ്കില്‍ ഷെയ്ഖ വിദ്യാര്‍ഥിനിയും

Wait 5 sec.

കോഴിക്കോട് | ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ട് കൊടുവള്ളി ഷെയ്ഖ അക്കാദമി വിദ്യാര്‍ഥിനി. 720ല്‍ 642 മാര്‍ക്ക് നേടി ഖദീജ മുബശ്ശിറ പി കെ എന്ന വിദ്യാര്‍ഥിയാണ് അഭിമാന നേട്ടം കൈവരിച്ചത്. അഖിലേന്ത്യാ തലത്തില്‍ 2066 (ജനറല്‍), 726 (ഒ ബി സി) റാങ്കും നേടി. പ്ലസ് ടു സയന്‍സും റിപ്പീറ്റേഴ്സും ഷെയ്ഖയില്‍ പൂര്‍ത്തിയാക്കിയാണ് മുബശ്ശിറ ഈ വര്‍ഷം നീറ്റ് എഴുതിയത്. ആദ്യ തവണത്തെ നീറ്റില്‍ തന്നെ ഉന്നത വിജയമാണ് വിദ്യാര്‍ഥിനി സ്വന്തമാക്കിയത്. വൈലത്തൂര്‍ ഇബ്രാഹിം പി കെ- മൈമൂന പി കെ ദമ്പതികളുടെ മകളാണ്.573 മാര്‍ക്ക് നേടി മാരിയ മുഫീദ കെ പി എന്ന ഷെയ്ഖ വിദ്യാര്‍ഥിനിയും സംസ്ഥാനതലത്തില്‍ ഉന്നത റാങ്ക് കരസ്ഥമാക്കി. അഖിലേന്ത്യാ തലത്തില്‍ 1031 (ഒ ബി സി) റാങ്കാണ് മുഫീദ സ്വന്തമാക്കിയത്. കോട്ടക്കല്‍ അബ്ദുറഹ്‌മാന്‍ കെ പി- സീനത്ത് കെ പി ദമ്പതികളുടെ മകളാണ്.ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഷെയ്ഖ അക്കാദമിയുടെ അക്കാദമിക് ഡയറക്ടര്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ഉബൈദ് സഖാഫി വെണ്ണക്കോട്, പ്രിന്‍സിപ്പല്‍ മുന്‍ശിര്‍ അഭിനന്ദിച്ചു. പ്ലസ് വണ്‍- പ്ലസ് ടു സയന്‍സ് നീറ്റ് ഇന്റഗ്രേറ്റഡ് കോഴ്സും ഒരു വര്‍ഷത്തെ റിപ്പീറ്റേഴ്സ് കോഴ്സുമാണ് ഷെയ്ഖ അക്കാദമി നല്‍കുന്നത്. ഇതില്‍ തന്നെ ഡേ സ്‌കോളേഴ്സ് ബാച്ചുമുണ്ട്. ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ ഷെയ്ഖയില്‍ നിന്ന് പഠിച്ചിറങ്ങുകയും പോണ്ടിച്ചേരി ജിപ്മെര്‍, കോയമ്പത്തൂര്‍ മെഡി.കോളേജ്, കേരളത്തിലെ ഗവ.മെഡി.കോളജുകള്‍ എന്നിവിടങ്ങളില്‍ പഠനം നടത്തുകയും ചെയ്യുന്നുണ്ട്.Content Highlights:Students from Sheikha Academy Koduvally achieved top ranks in the NEET examination. Khadeeja Mubasshira secured 642 marks out of 720 while Mariya Mufeeda scored 573 marks. The academy management congratulated the students on their outstanding performance in the medical entrance exam.