പാലക്കാട് | ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഇന്ന് ഉച്ചയോടെ മുണ്ടൂര്‍ ഒമ്പതാം മൈലിലാണ് അപകടമുണ്ടായത്.യുവക്ഷേത്ര കോളജിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രി മാലിന്യം കൊണ്ടുപോകുകയായിരുന്ന ലോറിയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞുകയറിയത്. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.Content Highlights:A horrifying accident occurred in Palakkad when a speeding lorry rammed into a group of children. One child lost their life immediately, while several others sustained serious injuries in the collision. The injured victims have been rushed to the hospital for urgent medical attention.