അബൂദബി | സെന്‍ട്രല്‍ ദുബൈയില്‍ സ്ഫോടന ശബ്ദം കേട്ടെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യു എ ഇ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം വിപുലീകരിച്ചു. തെറ്റായ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് യു എ ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി അറിയിച്ചു.വ്യാജ വാര്‍ത്ത നല്‍കിയ റിപോര്‍ട്ടറുടെ മൊഴി രേഖപ്പെടുത്തിയ പ്രോസിക്യൂഷന്‍, വാര്‍ത്ത തയാറാക്കാനും അനുമതി നല്‍കാനും അത് പ്രസിദ്ധീകരിക്കാനും ഉത്തരവാദികളായ ജീവനക്കാരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിട്ടുണ്ട്. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായിരുന്നോ എന്നും വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുള്ള നിയമപരവും തൊഴില്‍പരവുമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും അധികൃതര്‍ പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.വാര്‍ത്ത തെറ്റാണെന്ന് മനസ്സിലാക്കി വാര്‍ത്താ ഏജന്‍സി അത് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ഡോ. അല്‍ ശംസി വ്യക്തമാക്കി. വാര്‍ത്ത പിന്‍വലിച്ചതുകൊണ്ട് മാത്രം നടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അന്വേഷണത്തിന്റെ അന്തിമ ഫലം പുറത്തുവരുന്നതോടെ നിയമപരമായ ഉത്തരവാദിത്തം നിശ്ചയിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു.Content Highlights:The UAE Public Prosecution has expanded its investigation into individuals spreading fake news and rumors online. Authorities warned that publishing misleading information severely harms society and violates federal cybercrime laws. Strict legal penalties, including heavy fines and imprisonment, will be enforced against violators.