ഓടങ്ങള്‍ ഒരുങ്ങി; ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

Wait 5 sec.

ആറന്മുള | ചരിത്രപ്രസിദ്ധമായ വള്ളസദ്യക്ക് ഇന്ന് തുടക്കം. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലാണ് വള്ളസദ്യ നടക്കുന്നത്. ഉച്ചക്ക് 12 ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങില്‍ മുഖ്യാതിഥിയാകും. സെപ്തംബര്‍ 16 വരെ വള്ളസദ്യ നീണ്ടുനില്‍ക്കും.ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നതാണ് വള്ളസദ്യ. ഇതുവരെ 502 വള്ളസദ്യകള്‍ ഭക്തര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങള്‍ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും.ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്‌പെഷ്യല്‍ പാസുകള്‍ മുഖേന വഴിപാടുകാരല്ലാത്ത ഭക്തര്‍ക്കും വള്ളസദ്യയില്‍ പങ്കുചേരാം.Content Highlights:The historic Aranmula Vallasadya ritual feast begins today at the Aranmula Parthasarathy Temple. Thousands of devotees are expected to participate in the grand feast offered to the oarsmen of the palliyodams. The traditional event marks the beginning of the vibrant boat race festival season.