പ്രവാസികളോടും യുഡിഎഫ് സർക്കാരിന്റെ അവഗണന: പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് 21ന് പ്രവാസി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച്

Wait 5 sec.

പ്രവാസി പെൻഷനും ക്ഷേമനിധി ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം. ഈ മാസം 21ന്, കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, കോഴിക്കോട് പ്രവാസി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ 10.30-ന് നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഉദ്‌ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഗഫൂർ P ലില്ലീസ് നിർവഹിക്കും.യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണം നടന്നിട്ടില്ലെന്ന് കാരണത്താലാണ് കേരള പ്രവാസി സംഘം പ്രതിഷേധം ശക്തമാക്കുന്നത്. സംസ്ഥാനത്ത് ഏകദേശം പത്ത് ലക്ഷം പ്രവാസികൾ ക്ഷേമനിധിയിൽ അംഗങ്ങളാണെന്നും, ഒരു ലക്ഷത്തോളം പേർ പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.ALSO READ: വഖഫ് കേസിൽ ബിജെപി വാദങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗ്: ലീഗിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് ആരോപണംപശ്ചിമ ഏഷ്യയിലെ സമീപകാല സംഘർഷങ്ങളും ആഗോള സാഹചര്യങ്ങളും കാരണം നിരവധി പ്രവാസികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായെന്നും, ഇത് നിരവധി കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചിട്ടുണ്ടെന്നും, പ്രവാസി പെൻഷൻ തരാതെയുള്ള സംസ്ഥാന സർക്കാരിൻ്റെ നിഷേധാത്മക നിലപാട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് കെ സജീവ് കുമാർ കൈരളി ന്യൂസിനോട് പറഞ്ഞുപ്രവാസി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് ഈ മാസം 21ന് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്രവാസികൾ, കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രവാസി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തുംThe post പ്രവാസികളോടും യുഡിഎഫ് സർക്കാരിന്റെ അവഗണന: പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് 21ന് പ്രവാസി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് appeared first on Kairali News | Kairali News Live.