‘ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ കറന്റ് പോകാതിരിക്കാനുള്ള നടപടി സ്വീകരിക്കണം’; വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം പാർട്ടി പ്രശ്നങ്ങൾ തീർക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ്

Wait 5 sec.

ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ സംസ്ഥാനത്ത് വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. മെസ്സി ഹെഡ് ചെയ്യാൻ പോയപ്പോൾ കരണ്ടു പോയ അനുഭവം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി തടസം നേരിടേണ്ടി വരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്നും, ഇക്കാര്യത്തിൽ യുഡിഎഫ് സർക്കാർ നൽകുന്ന ഉറപ്പുകൾ മുൻകാലങ്ങളിൽ പാളിയ ചരിത്രമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം യുഡിഎഫ് സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വൈദ്യുതി മന്ത്രി തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തേക്കാൾ കൂടുതൽ സമയം കെപിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള പാർടി പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നതെന്ന് റിയാസ് പറഞ്ഞു. . വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് പവർക്കട്ട് ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോഴത്തെ ഭരണത്തിൽ വൈദ്യുതി നിയന്ത്രണം മൂലം രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടതും അദ്ദേഹം ഓർമിപ്പിച്ചു.ALSO READ: ആശുപത്രികളിൽ പൊതിച്ചോറ് വിതരണം അനുവദിക്കില്ല, എന്തു വിലകൊടുത്തും തടയും: അന്നം മുടക്കുന്ന നിലപാടിൽ ഉറച്ച് ആരോ​ഗ്യമന്ത്രിപത്തു രൂപയിലധികം നൽകുമായിരുന്നിട്ടും വൈദ്യുതി വാങ്ങാൻ കഴിയുന്നില്ല എന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ വാദം വിചിത്രമാണ്. ജൂലൈ 15ന് കർണാടക സർക്കാർ യൂണിറ്റിന് 9.2 രൂപ നിരക്കിൽ വൈദ്യുതി വാങ്ങി. കോൺഗ്രസ് ഭരിക്കുന്ന കർണാടകയുമായി ചർച്ച നടത്തി പരിഹാരം കാണാൻ മന്ത്രി എന്തുകൊണ്ട് ശ്രമിക്കുന്നില്ലെന്നും റിയാസ് ചോദിച്ചു. മുഖ്യമന്ത്രി വാചകമടി നിർത്തി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ കറന്റ് പോകാതിരിക്കാനുള്ള നടപടി സ്വീകരിക്കണം’; വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം പാർട്ടി പ്രശ്നങ്ങൾ തീർക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.