സ്കൂളുകളിലെ കെ ഫോൺ സംവിധാനത്തെ കയ്യൊഴിഞ്ഞ് സർക്കാർ. ഇനി മുതൽ കെ ഫോൺ കണക്ഷന്റെ ബിൽ സ്കൂളുകൾ സ്വയം അടയ്ക്കണമെന്ന് കത്ത് അയച്ചു. കണക്ഷൻ കാലാവധി പുതുക്കേണ്ട സമയമായപ്പോൾ ആണ് അറിയിപ്പ് വന്നത്. തുടർന്നും കണക്ഷൻ ആവശ്യമുണ്ടോയെന്ന് സ്കൂളുകൾ സർക്കാരിനെ അറിയിക്കണം. കണക്ഷൻ ആവശ്യമുള്ള സ്കൂളുകൾ സ്വയം ബിൽ അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.സംസ്ഥാനത്ത് 6000 ത്തിലധികം സ്കൂളുകളിൽ കെ ഫോൺ കണക്ഷൻ ഉണ്ട്. സൗജന്യമല്ലെങ്കിലും സ്കൂളുകൾ ഇതുവരെ കെ ഫോൺ ബില്ല് അടച്ചിട്ടില്ല എന്നും കത്തിൽ പറയുന്നുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപവിദ്യാഭ്യാസ ഡയറക്ടർമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മരുന്നുകൾ മോഷണം പോയിസംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിനെ യുഡിഎഫ് സർക്കാർ തങ്ങളുടെ ബജറ്റിൽ തഴഞ്ഞിരുന്നു. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവുമുണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 1,47,485 കെ-ഫോൺ കണക്ഷനുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 1,16,360 കണക്ഷനുകളും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ബിപിഎൽ കുടുംബങ്ങൾക്കുമാണ് നൽകിയിട്ടുള്ളത്. കണക്ഷനുകളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും മുന്നിൽ (31,352). കോട്ടയം (13,000), കോഴിക്കോട് (12,792), എറണാകുളം (11,879) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. കൂടാതെ 30,897 സർക്കാർ ഓഫീസുകളിലും കെ-ഫോൺ കണക്ഷൻ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.The post ബിൽ ഇനി സ്കൂളുകൾ തന്നെ അടയ്ക്കണം; സ്കൂളുകളിലെ കെ ഫോൺ സംവിധാനത്തെ കയ്യൊഴിഞ്ഞ് സർക്കാർ appeared first on Kairali News | Kairali News Live.