വഖഫ് ബോർഡ് വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സിറാജ് പത്രം. സിറാജിന്റെ മുഖപ്രസംഗത്തിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ സർക്കാരിന്റെ നിലപാട് ദുരൂഹമെന്ന് സിറാജ് മുഖപ്രസംഗം വ്യക്തമാക്കി.ഹൈക്കോടതിയിൽ വഞ്ചനാപരമായ നിലപാടാണ് സർക്കാർ സ്വീകരിച്ചെന്ന് ആണ് കാന്തപുരം വിഭാഗത്തിന്റെ ആരോപണം. ബിജെപിയുടെ ഹർജിയെ ഹൈക്കോടതിയിൽ പിന്തുണച്ച സർക്കാർ നിലപാട് യുഡിഎഫിന്റെ രാഷ്ട്രീയത്തിനു വിരുദ്ധമെന്നും ലേഖനത്തിൽalso read; ഒമ്പത് ജില്ലകളിൽ ബിജെപിയുടെ സീറ്റ് കച്ചവടം; ഫണ്ട് തട്ടിപ്പിന് പിന്നാലെ പെയ്ഡ് സീറ്റ് ആരോപണത്തിൽ വെട്ടിലായി ബിജെപിവഖ്ഫ് ബോർഡ് വിഷയത്തിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജിന്റെ ഹരജിയിലെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ നടപടി ദുരൂഹമാണ്. അമുസ്‌ലിം പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സംസ്ഥാന വഖ്‌ഫ് ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയെ പിന്തുണക്കുന്ന സത്യവാങ്മൂലമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചതെന്ന്.യു ഡി എഫിന്റെ രാഷ്ട്രീയ നയത്തിന് കടകവിരുദ്ധമാണിത്. വഖ്‌ഫ് ബോർഡിൽ ഇതര മതവിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് വഖ്‌ഫിൻ്റെ താത്പര്യങ്ങൾക്ക് നിരക്കാത്തതും ഭരണഘടനാവിരുദ്ധവും ആർട്ടിക്കിൾ 14ൻ്റെ ലംഘനവുമാണെന്നാണ് യു ഡി എഫ് നിലപാട്. അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട് കോൺഗ്രസ്സും മുസ്ലിം ലീഗും.The post സർക്കാർ നിലപാട് ദുരൂഹം; വഖഫ് ബോർഡ് വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് സിറാജ് മുഖപ്രസംഗം appeared first on Kairali News | Kairali News Live.