തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മരുന്നുകൾ മോഷണം പോയതായി പരാതി. മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. നാർകോട്ടിക് പരിധിയിൽ വരുന്ന ഉറക്ക ഗുളികകൾ ഉൾപ്പെടെയാണ് മോഷണം പോയത്. ഡബിൾ ലോക്കറിൽ വയ്ക്കേണ്ട മരുന്നുകളാണ് കാണാതായത്. ഇതോടെ ആരോഗ്യ വകുപ്പിലെ വീഴ്ചയാണ് പുറംലോകം അറിയുന്നത്. 14 ആം വാർഡിൽ ആണ് മോഷണം നടന്നത്. നഴ്സിംഗ് സ്റ്റേഷനിലേക്ക് ഫാർമസിയിൽ നിന്നും കൊടുത്ത മരുന്നുകളാണ് കാണാതായത്.The post തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മരുന്നുകൾ മോഷണം പോയി appeared first on Kairali News | Kairali News Live.