കെ എസ് യു -മുഖ്യമന്ത്രി തർക്കത്തിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാക്കൾ. കെഎസ്.യു നേതാക്കളുമായി മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണമെന്ന നിലപാടിലാണ് നേതാക്കൾ. കെപിസിസി അധ്യക്ഷനും വിഷയത്തിൽ ശക്തമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.കെഎസ്യുവിന്റെ പരാതി പരിഹരിക്കണമെന്നതും നേതാക്കളിൽ നിന്ന് ഉയർന്നു വരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. എന്നാൽ, അനുനയത്തിന് വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശൻ. സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വിഡി സതീശൻ. വിവാദങ്ങൾ ആസൂത്രിതമെന്ന് വി ഡി വിഭാഗം വ്യക്തമാക്കി.also read; ഒമ്പത് ജില്ലകളിൽ ബിജെപിയുടെ സീറ്റ് കച്ചവടം; ഫണ്ട് തട്ടിപ്പിന് പിന്നാലെ പെയ്ഡ് സീറ്റ് ആരോപണത്തിൽ വെട്ടിലായി ബിജെപികെഎസ്യു പരസ്യ പ്രതികരണം നടത്തിയത് ബോധപൂർവ്വമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രധാന ആക്ഷേപം. സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ നീക്കമെന്നും വിഡി വിഭാഗം പറയുന്നു. വിഷയത്തിൽ പരിഹാരം കാണാൻ കെ എസ് യു കെപിസിസി അധ്യക്ഷന് പരാതി നൽകി നൽകുകയും ചെയ്തു. എന്നാൽ, മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷയിൽ ആണ് കെ എസ് യു.The post കെഎസ്.യു മുഖ്യമന്ത്രി തർക്കത്തിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തി; അനുനയത്തിന് വഴങ്ങാതെ മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.