ലോകത്താകമാനമുള്ള കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയവും സമയവും ഒരു മാസത്തിലേറെ കാലം കവർന്ന ഫിഫ ലോകകപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. ന്യൂ യോർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന യൂറോ കപ്പ് ജേതാക്കളായ സ്പെയിനിനെ നേരിടും.ടൂർണമെന്റിലെ ഏറ്റവും മികച്ച ആക്രമണനിരകളിൽ ഒന്നുമായെത്തുന്ന അർജന്റീനയെ കാത്തിരിക്കുന്നത് ടൂർണമെന്റിൽ ആകെ ഒരു ഗോൾ മാത്രം വഴങ്ങിയ സ്പെയിനിന്റെ പ്രതിരോധ കോട്ടയാണ്. മെസ്സി എന്ന ഇതിഹാസതാരത്തിന്റെ തണലിൽ അർജന്റീന ഫൈനലിൽ ഇറങ്ങുമ്പോൾ ടീം വർക്കിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ കാട്ടിയാണ് സ്പാനിഷ് പട എത്തുന്നത്. ബെർസിലോന എന്ന ക്ലബ്ബിന്റെ കളരിയിൽ നിന്ന് വരുന്ന താരങ്ങളാണ് സ്പാനിഷ് പടയുടെ കരുത്തതെങ്കിൽ അവരുടെ മുന്നിൽ നിൽക്കുന്നത് ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരമായ മെസ്സി ആണ്.Also Read:ഫിഫ ലോകകപ്പ് 2026: ഫ്രാൻസിനെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനംഅർജന്റീനയുടെ തുറുപ്പു ചീട്ട് മെസ്സിയാണ് എന്നതിൽ ആർക്കും സംശയമില്ല. ടൂർണമെന്റിൽ ഇതുവരെ എട്ടു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമായുള്ള താരം ഫോമിലാണെങ്കിൽ തടയാൻ സ്പെയിൻ നന്നായി വിയർക്കും. എന്നാൽ മെസ്സി മാത്രമല്ല മുന്നേറ്റ നിരയിലെ മറ്റ് താരങ്ങളായ അൽവാറസും, ലൗറ്ററോ മാർട്ടിനെസ്സും , എൻസോയും മികച്ച ഫോമിൽ തന്നെയാണ്. മറുവശത്ത് സ്പെയിനിന്റെ കരുത്ത് ഹോൾഡിങ് മിഡ്ഫീൽഡർ ആയ റോഡ്രി ആണ്. ഡാനി ആൽമോ , ഒയർസബൽ എന്നിവരും മികച്ച ഫോമിലാണ്. മെസ്സിയും സംഘവും തുടർച്ചയായ രണ്ടാം തവണയും കപ്പ് ഉയർത്തുമോ അതൊ സ്പെയിൻ ചരിത്രത്തിൽ ആദ്യമായി കപ്പ് ഉയർത്തുമോ എന്നത് കണ്ടറിയണം.FIFA World Cup 2026: Who will make history—Messi's Argentina or Spain?The post ഫിഫ ലോകകപ്പ് 2026: ചരിത്രം കുറിക്കുക ആര്; മെസ്സിയുടെ അർജന്റീനയോ അതോ സ്പെയിനോ? appeared first on Kairali News | Kairali News Live.