കൂരോപ്പട | വിഷം അകത്തുചെന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവും മകളും മരിച്ചു. കോട്ടയം കൂരോപ്പടയിലാണ് സംഭവം. മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്ന തോമസ് (43), മകള്‍ മരിയ തെരേസ തോമസ് (17) എന്നിവരാണ് മരിച്ചത്. മറ്റക്കര എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിയ തെരേസ. ജോസ്‌നയുടെ ഭര്‍ത്താവും മകനും ഇവരോടൊപ്പം വിഷം കഴിച്ചിരുന്നു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കുടുംബത്തിലെ നാലുപേരെ വിഷം അകത്തുചെന്ന് അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ഇവര്‍ കിടന്നിരുന്ന ഭാഗത്ത് കീടനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. സഹോദരിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെ വൈകിട്ട് ജോസ്നയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ അവശനിലയില്‍ കണ്ടത്.Content Highlights:A father and his daughter who were undergoing medical treatment after consuming poison have passed away. The tragic incident has deeply shocked the local community. Authorities have initiated an investigation to uncover the underlying cause behind this devastating event.