ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ വള്ളസദ്യയും അതിനോടനുബന്ധിച്ച ആചാരാനുഷ്ഠാന ചടങ്ങുകളും ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. വഴിപാട് കഴിക്കുന്നവർക്ക് പുറമെ സാധാരണക്കാർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ALSO READ: ഒമ്പത് ജില്ലകളിൽ ബിജെപിയുടെ സീറ്റ് കച്ചവടം; ഫണ്ട് തട്ടിപ്പിന് പിന്നാലെ പെയ്ഡ് സീറ്റ് ആരോപണത്തിൽ വെട്ടിലായി ബിജെപിഓൺലൈൻ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്പെഷൽ പാസുകൾ മുഖേന വഴിയാണ് ഈ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുള്ളത്. 80 നാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്.The post ആറന്മുളയിൽ ഇനി വള്ളസദ്യക്കാലം; ഇതുവരെ ബുക്ക് ചെയ്തത് 502 വള്ളസദ്യകൾ appeared first on Kairali News | Kairali News Live.