വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് ഇടപാടുകൾ സുഗമമാക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ ബോധപൂർവ്വം നുണക്കഥകൾ നിർമ്മിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽ കുമാർ. ബ്ലൂംബെർഗ് മാധ്യമത്തിന് നൽകിയ അഭിമുഖം ചൂണ്ടിക്കാണിച്ചാണ് അനിൽ കുമാർ മുഖ്യമന്ത്രിയുടെ വ്യാജ അവകാശവാദങ്ങളുടെ തെളിവുകൾ പുറത്തുവിട്ടത്.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നാണ് ടാറ്റയുടെ വലിയ നിക്ഷേപത്തെക്കുറിച്ചുള്ള മറുപടിയിലേക്ക് മുഖ്യമന്ത്രി എത്തിയത്. അദാനിയുടെ എം.എസ്.സി ഡീലിലെ 49 ശതമാനം ഓഹരി കച്ചവടവുമായി ബന്ധപ്പെട്ട പ്രതിസന്ധികളാണ് ഇതിന് പിന്നിലെന്ന് അനിൽ കുമാർ വ്യക്തമാക്കുന്നു. ഈ ഇടപാടിൽ സർക്കാരിന് യാതൊരു എതിർപ്പുമില്ലെന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. കേരളത്തിൽ വികസനവും നിക്ഷേപവും വരുന്നുണ്ടെന്ന് കാണിക്കാൻ, ടാറ്റാ ഗ്രൂപ്പ് പോലും അറിയാത്ത പതിനായിരം കോടി രൂപയുടെ കപ്പൽ നിർമ്മാണ പദ്ധതി മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.also read; ആശുപത്രികളിൽ പൊതിച്ചോറ് വിതരണം അനുവദിക്കില്ല, എന്തു വിലകൊടുത്തും തടയും: അന്നം മുടക്കുന്ന നിലപാടിൽ ഉറച്ച് ആരോഗ്യമന്ത്രിഒരു സാധാരണ വ്യവസായ ഗ്രൂപ്പും ഒരു മുഖ്യമന്ത്രി പരസ്യമായി പറഞ്ഞ നുണയെ തിരുത്താൻ പെട്ടെന്ന് രംഗത്തിറങ്ങാറില്ല എന്ന ധാരണയിലാണ് ഈ കഥ കെട്ടിച്ചമച്ചതെന്ന് അനിൽ കുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ടാറ്റ ഗ്രൂപ്പ് മിണ്ടാതിരുന്നിരുന്നെങ്കിൽ, ഈ വ്യാജ പദ്ധതിയുടെ മറവിൽ അദാനിയുടെ വലിയ ഓഹരി കച്ചവടം കേരളത്തിൽ സുഗമമായി നടക്കുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെക്കൊണ്ട് ഇത്തരമൊരു നുണ പറയിക്കാൻ അദാനി എത്ര കോടികൾ മുടക്കിയിട്ടുണ്ടാകും എന്നതാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച കാര്യങ്ങൾ വെറും വീമ്പു പറയലായിരുന്നില്ലെന്നും അതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അനിൽ കുമാർ ആരോപിച്ചു. മുഖ്യമന്ത്രിയുടേത് വെറുമൊരു തെറ്റിദ്ധാരണയല്ല, മറിച്ച് ബോധപൂർവ്വമായ കുരുട്ടുബുദ്ധിയാണ്. കേരളത്തിന്റെ പൊതുസ്വത്തുക്കൾ അദാനിക്ക് വിൽക്കാൻ മടിക്കാത്തത്ര അപകടകാരിയായി മുഖ്യമന്ത്രി മാറിയിരിക്കുന്നു. കെ.സി വേണുഗോപാലിനെപ്പോലുള്ള നേതാക്കളെപ്പോലും നിഷ്പ്രഭരാക്കിക്കൊണ്ട് കേരളത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് അദാനിയാണെന്നും അനിൽ കുമാർ തന്റെ കുറിപ്പിലൂടെ ആഞ്ഞടിച്ചു.The post മുഖ്യമന്ത്രിയുടെ ടാറ്റ നുണക്കഥ; ‘വിഴിഞ്ഞം അദാനി ഡീൽ ഉറപ്പിക്കാൻ മനപ്പൂർവ്വം കെട്ടിചമച്ചത്’: അഡ്വ കെ അനിൽകുമാർ appeared first on Kairali News | Kairali News Live.