മലയാളത്തിന്റെ യശസ് വാനോളം ഉയർത്തി കൊണ്ടാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലൂടെ പുരസ്കാരം നേടിയപ്പോൾ ദേശീയതലത്തിൽ മമ്മൂട്ടി നാലാം തവണയാണ് മികച്ച നടനാവുന്നത്.മമ്മൂട്ടി കുടുംബത്തിന് ഈ 72ാമത് പുരസ്കാര വേദി ഇരട്ടി മധുരമാണ്. മകൻ ദുൽഖറിന്റെ ചിത്രത്തിനും ഇത്തവണ പുരസ്കാര നേട്ടമുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകൻ വീട്ടുകാർ തന്നെയാണെന്ന് പലപ്പോഴും പ്രേക്ഷകർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അഭിനയകലയിൽ മകൻ ദുൽഖറിന്റെ പാഠവും പാഠശാലയുമെല്ലാം മമ്മൂട്ടി തന്നെയാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ പ്രശംസിച്ചു കൊണ്ടുള്ള ദുൽഖറിന്റെ ഫേസ്ബുക്ക് ചർച്ചയാവുകയാണ്.also read; ‘കൊടുമൺ പോറ്റിയെ വിശ്വസിച്ചേൽപ്പിച്ചതിന് നന്ദി’;ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനവുമായി മമ്മൂട്ടിനർമ്മ രൂപേണയാണ് ഫേസ്ബുക്ക് പോസ്റ്റ്. അടുത്തത് കിട്ടിയോ ? അതേ അപ്പാ ഇത് നിങ്ങളുടെ നാലാമത്തെ ദേശീയ അവാർഡാണ് ! ഓ അടിപൊളി അപ്പോ നിനക്ക് എന്തെങ്കിലും കിട്ടിയോ ? ഏയ് ഇല്ല അപ്പാ. സാരമില്ല മോനെ ഒട്ടും ആശങ്ക വേണ്ട, നീ നിന്റെ വഴിയിൽ തന്നെ പോയാൽ മതി. എന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകൾ നിറഞ്ഞിരിക്കുകയാണ്.1989ൽ ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നീ ചിത്രങ്ങൾക്കും 1993ൽ വിധേയൻ, പൊന്തൻമാട എന്നീ ചിത്രങ്ങൾക്കും 1999ൽ ഡോ. ബാബാസാഹേബ് അംബേദ്കർ എന്ന ചിത്രത്തിനും അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണ സ്വന്തമാക്കുന്ന മമ്മൂട്ടി ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരങ്ങൾ നേടിയ അഭിനേതാക്കളിൽ ഒരാളെന്ന നേട്ടവും ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.The post അടുത്തത് കിട്ടിയോ ? അപ്പാ ഇത് നിങ്ങളുടെ നാലാമത്തെ ദേശീയ അവാർഡാണ് ! മമ്മൂട്ടിയെ പ്രശംസിച്ച് ദുൽഖർ appeared first on Kairali News | Kairali News Live.