വിഴിഞ്ഞം ഓഹരിക്കൈമാറ്റം; ദേശാഭിമാനി ആദ്യം വാർത്ത നൽകിയെന്ന് പറഞ്ഞത് തെറ്റല്ലേ? ചോദ്യത്തിൽ ​ക്ഷുഭിതനായി മുഖ്യമന്ത്രി

Wait 5 sec.

വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷുഭിതനായി വിഡി സതീശൻ. ദേശാഭിമാനി ആദ്യം വാർത്ത നൽകിയെന്ന് പറഞ്ഞത് തെറ്റല്ലേ എന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.വി‍ഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ആദ്യം വാർത്ത നൽകിയത് ദേശാഭിമാനിയാണെന്ന മുഖ്യമന്ത്രിയുടെ വാദം മുന്നേ പൊളിഞ്ഞിരുന്നു. ജൂൺ ഒന്നിന് ആദ്യം വാർത്ത നൽകിയത് എക്കണോമിക് ടൈംസാണ്. ജൂൺ മൂന്നിന് മാതൃഭൂമിയും വാർത്ത നൽകി.വസ്തുത ഇതാണെന്നിരിക്കെ ദേശാഭിമാനിയെ പഴി പറഞ്ഞ് തടിയൂരാനുള്ള മുഖ്യമന്ത്രി സതീശന്‍റെ ശ്രമം പാളിപ്പോയിരുന്നു.also read; അതിവേ​ഗ റെയിൽ പദ്ധതിയുമായി മുന്നോട്ട്; നിലപാടുകളിൽ വീണ്ടും വെള്ളം ചേർത്ത് വിഡി സതീശൻദേശാഭിമാനിയില്‍ വാര്‍ത്ത വരുന്നതിന് നാലു ദിവസം മുന്‍പ് അതായത് ജൂണ്‍ 1 ന് എക്കണോമിക് ടൈംസാണ് വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്‍റെ ചുവട് പിടിച്ച് ജൂണ്‍ 3ന് മാതൃഭൂമി പത്രവും വാര്‍ത്ത നല്‍കി.അദാനി കമ്പനിയില്‍ എം എസ് സിക്ക് ഓഹരിപങ്കാളിത്തം പരിഗണനയില്‍ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി, സര്‍ക്കാരിന്‍റെ മുൻകൂർ അനുമതി തേടിയോ എന്ന സുപ്രധാന ചോദ്യത്തിന് മറുപടി നൽകാതെ മാധ്യമ ശ്രദ്ധ വഴിതിരിച്ചു വിടാനായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിച്ചത്. ഇതിൻ്റെ ഭാഗമായി ദേശാഭിമാനി വാർത്ത ചൂണ്ടിക്കാട്ടി തടിതപ്പാനുള്ള മുഖ്യമന്ത്രി സതീശന്‍റെ നീക്കം പാളിപ്പോവുകയായിരുന്നു.The post വിഴിഞ്ഞം ഓഹരിക്കൈമാറ്റം; ദേശാഭിമാനി ആദ്യം വാർത്ത നൽകിയെന്ന് പറഞ്ഞത് തെറ്റല്ലേ? ചോദ്യത്തിൽ ​ക്ഷുഭിതനായി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.