തസ്തിക നിർണയത്തിൽ പെരുവഴിയിലായി അധ്യാപകർ; കെഎസ്ടിഎ പ്രതിഷേധത്തിൽ പിരിച്ചുവിടൽ നടപടി റദ്ദാക്കി

Wait 5 sec.

തസ്തികനിർണയത്തിലൂടെ നടപ്പിലാക്കിയ അധ്യാപകരുടെ പിരിച്ചുവിടൽ നടപടി റദ്ദ് ചെയ്ത് സർക്കാർ. ആലപ്പുഴ ജില്ലയിൽ 32 അധ്യാപകർക്ക് ജോലി നഷ്ടമായത്. എൽ പി സ്കൂൾ അധ്യാപകരാണ് ഒഴിവുകൾ ഇല്ലാത്തതിനാൽ പുറത്താക്കപ്പെട്ടത്. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്നിലവിൽ ജോലി ചെയ്യുന്നവരിൽ ജൂനിയർ ആയ അധ്യാപകരെയാണ് ചുമതലകളിൽ നിന്ന് നീക്കം ചെയ്തത്. മറ്റു ജില്ലകളിലെ തസ്തിക നിർണയം കൂടി പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ അധ്യാപകർ പുറത്തായേക്കും. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ.also read; വിഴിഞ്ഞം ഓഹരിക്കൈമാറ്റം; ദേശാഭിമാനി ആദ്യം വാർത്ത നൽകിയെന്ന് പറഞ്ഞത് തെറ്റല്ലേ? ചോദ്യത്തിൽ ​ക്ഷുഭിതനായി മുഖ്യമന്ത്രിരണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഹയർ സെക്കന്ററിയിൽ 142 ഇംഗ്ലീഷ് ജൂനിയർ തസ്തിക അധികമാണ് എന്ന് കണ്ടെത്തി. സർക്കാർ അവരെ പുനഃ ക്രമീകരിച്ച് രണ്ട് വർഷം കൊണ്ട് അവരെല്ലാം ഒഴിവുള്ള ഡെസിഗ്നേറ്റഡ് പോസ്റ്റുകളിൽ നിയമിക്കപ്പെട്ടു സുരക്ഷിതരാക്കിയിരുന്നു.തസ്തിക നഷ്ടപ്പെട്ട 32 എൽ പി സ്കൂൾ അസിസ്റ്റന്റുമാർക്ക് പി എസ്‌ സി വഴി നിയമിക്കപ്പെട്ടവരെ സർവീസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു അഥവാ പിരിച്ചുവിട്ടിരിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഉത്തരവ്. 14 ജില്ലകളിലായി ധാരാളം അധ്യാപകർ പുറത്താകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.The post തസ്തിക നിർണയത്തിൽ പെരുവഴിയിലായി അധ്യാപകർ; കെഎസ്ടിഎ പ്രതിഷേധത്തിൽ പിരിച്ചുവിടൽ നടപടി റദ്ദാക്കി appeared first on Kairali News | Kairali News Live.