മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് ഓഫ‌ർ; വിദ്യ ബാലകൃഷ്‌ണൻ എംഎൽഎ പരാതി നൽകി

Wait 5 sec.

മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രി സ്ഥാനം നൽകാമെന്ന വാ​ഗ്ദാനവുമായി എംഎൽഎയ്ക്ക് ഫോൺകോൾ. എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്‌ണനാണ് ഇത്തരത്തിൽ ഫോൺ കാൾ വന്നത്. സംഭവത്തിൽ വിദ്യ ബാലകൃഷ്‌ണൻ പരാതി നൽകി.ALSO READ: പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം തകർച്ചയിൽ; എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ്ഈ മാസം ഏഴിന് ആയിരുന്നു സംഭവം. വയനാട് എംപി പ്രിയങ്ക ​ഗാന്ധിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേനയാണ് ഫോൺ വന്നത്. വി ഡി സതീശൻ മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമെന്നും അപ്പോൾ മന്ത്രിയാക്കാമെന്നുമാണ് ഫോൺ വിളിച്ച വ്യക്തി വാ​ഗ്ദാനം നൽകിയത്. രാജ്കുമാ‌ർ എന്ന് സ്വയം പരിചയപ്പെടുത്തിയയാളാണ് ഫോൺ ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ എം എൽ എ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.Elathur MLA Vidya Balakrishnan has lodged a cyber complaint after receiving a phone call offering her a ministerial post for ₹3 crore, allegedly in the name of Priyanka Gandhi’s office.The post മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് ഓഫ‌ർ; വിദ്യ ബാലകൃഷ്‌ണൻ എംഎൽഎ പരാതി നൽകി appeared first on Kairali News | Kairali News Live.