മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ഹിറ്റ് രസക്കൂട്ടുമായി എത്തിയ ‘ദൃശ്യം 3’യും വൻ വിജയമാണ് ബോക്സോഫീസിൽ നേടിയത്. ഒന്നും രണ്ടും ഭാഗത്തിന്റെ പ്രപതീക്ഷകളുടെ അമിതഭാരവുമായി എത്തിയ ചിത്രം കോടികളാണ് തിയേറ്ററുകളിൽ നിന്ന് വാരിക്കൂട്ടിയത്. ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജിച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയാണ് ദൃശ്യം എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദൃശ്യം 3’ റെക്കോർഡ് വേഗത്തിലാണ് 100 കോടി ക്ലബിലെത്തിയത്. 2026ലെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം 3 മാറിയെന്നും സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ALSO READ: മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് ഓഫർ; വിദ്യ ബാലകൃഷ്ണൻ എംഎൽഎ പരാതി നൽകിആഗോള ബോക്സ് ഓഫീസില്‍ നിന്ന് 237.70 കോടിയാണ് ഈ ചിത്രം ആകെ നേടിയതെന്നാണ് വിവരം. ഇതോടെ ഈ വര്‍ഷത്തെ ഹൈയസ്റ്റ് ഗ്രോസിങ് മലയാളം സിനിമയെന്ന ടൈറ്റിൽ ദൃശ്യം 3 സ്വന്തമാക്കി. കേരളത്തില്‍ നിന്ന് മാത്രം 90.21 കോടിയാണ് ദൃശ്യം 3 നേടിയത്. കേരളത്തില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍ കൂടിയായിരുന്നു ഇത്. 128 കോടിയോളം നേടിയ വാഴ 2 ആണ് റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ഒ.ടി.ടിയിലും ദൃശ്യം 3 സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.The post ജസ്റ്റ് ലാലേട്ടൻ തിങ്സ്! ‘ദൃശ്യം 3’ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്? ആകെ കളക്ഷൻ എത്രയെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.