വെള്ളം കുടിക്കാൻ മടിയാണോ ? എന്നാൽ നിങ്ങൾ പെട്ടു

Wait 5 sec.

വെള്ളം കുടിക്കാതെ ജീവിക്കാൻ കഴിയില്ലെന്ന്‌ എല്ലാവർക്കും അറിയാം. എന്നാൽ ചിലർക്ക് വെള്ളം കുടിക്കാൻ മടിയുമാണ്. വേനൽക്കാലമോ മഞ്ഞുകാലമോ ഏത് സാഹചര്യത്തിലും ശരീരത്തിന് വെള്ളം ലഭിക്കണം എന്നത് അത്യാവശ്യമാണ് . വെള്ളം കുടിച്ചില്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക നമ്മുടെ വൃക്കകൾക്ക് കൂടിയാണ്.മടിപിടിച്ച് വെള്ളം കുടിക്കാതെ ഇരിക്കുന്നവരാണ് കൂടുതൽ. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു കൂട്ടരുണ്ട്. ഇവർ പകൽ വെള്ളം കുടിക്കാൻ മറന്നുപോയാൽ, അത് പരിഹരിക്കാൻ അമിതമായ അളവിൽ രാത്രിയിൽ വെള്ളം കുടിക്കുന്നു. എന്നാൽ അത് നല്ലതാണോ ? വലിയൊരു അളവിൽ വെള്ളം കുടിച്ചാൽ അത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു. രക്തത്തിലെ ഇലക്ട്രോലൈറ്റുകളെയും ഇത് സ്വാധീനിക്കും.ALSO READ:ഉറക്കക്കുറവ്, ഓർമ്മക്കുറവ് ഉള്ളവരാണോ നിങ്ങൾ എന്നാൽ ശ്രദ്ധിച്ചോളുംഇതോടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. കൂടാതെ തലക്കറവും വരാം. സ്ത്രീകൾ ഒരു ദിവസം 2.7 ലിറ്റർ വെള്ളം കുടിക്കണം. അതേസമയം പുരുഷന്മാരിൽ ഇത് 3.7 ലിറ്ററാണ്. ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുകയാണ് വെള്ളം കുടിക്കാന്‍ മടിയുള്ളവർക്കുള്ള ഒരു പോംവഴിയാണ്. തൈര്, സൂപ്പ്, സ്മൂത്തി എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇവയെല്ലാം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.The post വെള്ളം കുടിക്കാൻ മടിയാണോ ? എന്നാൽ നിങ്ങൾ പെട്ടു appeared first on Kairali News | Kairali News Live.