ബിജെപി ഫണ്ട് തട്ടിപ്പിൽ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ഓഡിയോ സന്ദേശം പുറത്ത്. സംസ്ഥാന സെക്രട്ടറി എം പി അഞ്ജനയ്ക്ക് കമ്മീഷൻ നൽകിയെന്ന് സ്ഥിരീകരിക്കുന്നതാണ് ഓഡിയോ.31 ലക്ഷം രൂപ കമ്മിഷൻ നൽകി എന്നാണ് പുറത്തു വന്ന ഓഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. കമ്മിഷൻ നൽകിയ കമ്പനി പ്രതിനിധിയുടെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്. പുറത്തായത് പാർട്ടിക്ക് തെളിവായി ലഭിച്ച ഓഡിയോ.also read; മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് ഓഫർ; വിദ്യ ബാലകൃഷ്‌ണൻ എംഎൽഎ പരാതി നൽകികരാർ പ്രകാരം മുഴുവൻ തുകയും നൽകുമ്പോൾ കമ്മിഷൻ നൽകാനായിരുന്നു ആദ്യ ധാരണ. എന്നാൽ, 31 ലക്ഷം രൂപ കൊടുത്തത് ബാക്കി തുകയായ 4.65 ലക്ഷം രൂപ നൽകുന്നതിന് മുമ്പാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കുടിശിക തുക നൽകാമെന്ന് അഞ്ജന ഉറപ്പുനൽകിയിരുന്നു. എന്നാലിപ്പോൾ ആരും ഫോണെടുക്കുന്നില്ലന്ന് കമ്പനി പ്രതിനിധി.തൻ്റെ കാര്യം ബുദ്ധിമുട്ടിലാണ്. കമ്പനിയിൽ ഞാൻ ഇപ്പോൾ പ്രശ്നത്തിലാണ്. ഉടൻ ഫണ്ട് റിലീസ് ചെയ്യണമെന്നും കമ്പനി പ്രതിനിധി പുറത്തു വന്ന ഓഡിയോയിൽ വ്യക്തമാക്കുന്നു.The post എംപി അഞ്ജനയ്ക്ക് 31 ലക്ഷം കമ്മീഷൻ നൽകി; ഫണ്ട് തട്ടിപ്പിൽ ബിജെപിയെ വെട്ടിലാക്കി ശബ്ദ സന്ദേശം പുറത്ത് appeared first on Kairali News | Kairali News Live.