തിരുവനന്തപുരം | പൊതുഭരണ വകുപ്പില്‍ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഫയല്‍ നീക്കം വേഗത്തിലാക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി പ്രോജക്ട് മാപ്പിങ് നടപ്പാക്കും. ഇഴയുന്ന പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഹൈ സ്പീഡ് റെയില്‍വേയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അപൂര്‍ണമായ റിപോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഈ രീതിയില്‍ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ല.പാരിസ്ഥിതിക പഠനം നടത്താതെ പദ്ധതി ഏറ്റെടുക്കാനാകില്ല. ഇപ്പോള്‍ ഡി പി ആറിലേക്ക് പോകില്ല. അഞ്ച് ശിപാര്‍ശകള്‍ സമിതി മുന്നോട്ട് വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ശിപാര്‍ശകള്‍:1. ബദല്‍ മാര്‍ദങ്ങള്‍ പരിശോധിക്കണം2. റിപോര്‍ട്ട് സര്‍ക്കാര്‍ പഠിക്കണം3. വായ്പാ തിരിച്ചടവ് പഠിക്കണം4. ചരക്ക് നീക്കം പരിഗണിക്കണം5. പാരിസ്ഥിതിക പഠനം നടത്തണംContent Highlights:The Public Administration Department is set to implement project mapping to streamline operations. This initiative aims to significantly accelerate file movement across government offices. The new system will ensure higher efficiency and transparency in tracking key projects.