സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

Wait 5 sec.

എറണാകുളം| സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ നീക്കം. ഇതിനായി തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മൊഴിയെടുക്കുന്നതിനായി നോട്ടീസ് നല്‍കിയെങ്കിലും തൊപ്പിയും സുഹൃത്തുക്കളും ഇതുവരെ ഹാജരായിട്ടില്ല.അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്.കേസില്‍ തൊപ്പി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് എറണാകുളം റൂറല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്നാണ്‌ പോലീസിന്റെ നിലപാട്. അന്വേഷണത്തിന്റെ ഭാഗമായി തൊപ്പിയുടെ യൂട്യൂബ് ചാനലും പോലീസ് പൂട്ടി.തൊപ്പിയും ഗ്യാങ്ങും തെറ്റിപ്പിരിഞ്ഞതിനുശേഷം ഇവര്‍ താമസിക്കുന്ന സ്ഥലത്തുള്ള ലഹരി ഉപയോഗവും അശ്ലീല പദപ്രയോഗങ്ങളും പോക്‌സോ കേസ് ചുമത്താവുന്ന കുറ്റകൃത്യങ്ങള്‍ വരെ പരസ്പരം വിളിച്ചു പറഞ്ഞിരുന്നു.  ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ പോലീസില്‍ പരാതിയുമായി എത്തി. സംഭവവുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസും പ്രത്യേക അന്വേഷണം നടത്തിവരികയാണ്.Content Highlights:Kerala police have issued a lookout circular for YouTuber Thoppi after he failed to appear for questioning regarding a cyber case. He is accused of circulating private videos of his friends on social media. His YouTube channel has been blocked, and his passport details collected to prevent him from fleeing abroad.