അവയവക്കച്ചവടം: കൊച്ചി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഇഡി ചോദ്യം ചെയ്യുന്നു

Wait 5 sec.

അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് കൊച്ചി സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.കേസന്വഷണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍മാരെ നോട്ടീസയച്ച് വിളിച്ചുവരുത്തിയത്. കേസിലെ പ്രധാന പ്രതി മുഹമ്മദ് നദീബിന്‍റെ നേതൃത്വത്തിലുള്ള റാക്കറ്റിന് അവയവ കച്ചവടത്തിനായി സ്വകാര്യ ആശുപത്രികളില്‍ നിന്ന് വന്‍തുക കമ്മീഷന്‍ ലഭിച്ചെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകള്‍.ALSO READ: രാഷ്ട്രീയ കേസിൽപ്പെട്ടവർക്ക് കൈവിലങ്ങ്, കാപ്പാ കേസിൽപ്പെട്ട സുഗതന് സംരക്ഷണം: യുഡിഎഫ് സർക്കാരിന് ഇരട്ട നീതിയെന്ന് വി ജോയ്നജീബ് ഉള്‍പ്പടെ 7 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിനിടയിലാണ് റാക്കറ്റിന്‍റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട പരിശോധനകളിലേക്കും ചോദ്യം ചെയ്യലുകളിലേക്കും ഇ ഡി കടന്നത്.The post അവയവക്കച്ചവടം: കൊച്ചി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഇഡി ചോദ്യം ചെയ്യുന്നു appeared first on Kairali News | Kairali News Live.