ഫിഫ ലോകകപ്പ് 2026: ആക്രമിച്ചു ജയിക്കാൻ ഫ്രാൻസും പ്രതിരോധിച്ച് തളർത്താൻ സ്പെയിനും; ആദ്യ സെമിഫൈനലിൽ ആധിപത്യം ആർക്ക്?

Wait 5 sec.

നാളെ നടക്കുന്ന ലോകകപ്പിലെ ആദ്യ സെമിയിൽ 2018 ചാമ്പ്യന്മാരായ ഫ്രാൻസും 2010 വിജയികളായ സ്പെയിനും കൊമ്പുകോർക്കും. ഡാളസിൽ നടക്കുന്ന പോരാട്ടത്തിലെ വിജയി ഫൈനലിൽ 1966ലെ വിജയികളായ ഇംഗ്ലണ്ടിനെയോ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെയോ നേരിടും. കളിച്ച മത്സരങ്ങളിൽ എല്ലാം വിജയിച്ച് ആണ് ഫ്രാൻസ് സെമിയിലെത്തിയത്. പരാഗ്വേയ്‌ക്കെതിരായ പരുക്കൻ അടവുകൾ നിറഞ്ഞ പ്രീക്വാർട്ടർ പോരാട്ടത്തിലൊഴികെ മറ്റെല്ലാ കളികളിലും അധികം വിയർക്കാതെ തന്നെയാണ് അവർ ജയിച്ചു കയറിയത്. ടീമിന്റെ കരുത്ത് അവരുടെ അക്രമം നിര തന്നെയാണ്. ഇതുവരെ 16 ഗോളുകളാണ് ടീം അടിച്ചു കൂട്ടിയത്. എട്ടു ഗോളുകളടിച്ച നായകൻ എംബാപ്പയെ കൂടാതെ , അഞ്ചു ഗോളുകൾ നേടിയ ഡെംബലെ, അഞ്ചു അസിസ്റ്റുകൾ നടത്തിയ ഒളിസേയും ഒപ്പം ബാർകോളയും അടങ്ങിയ അക്രമണ നിര ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ കൂട്ടായ്മയാണ്.Also Read:ഫിഫ ലോകകപ്പ് 2026: ക്വാർട്ടർ ഫൈനലിനു പിന്നാലെ മെസ്സിയിൽ നിന്നും ജേഴ്‌സി ഏറ്റുവാങ്ങി ഇറ്റാലിയൻ ഇതിഹാസതാരംഎന്നാൽ മറുഭാഗത്ത് പരാജയം അറിയാതെ വരുന്ന സ്പെയിനിന്റെ കരുത്ത് അവരുടെ പ്രതിരോധമാണ്. ഈ ടൂർണമെന്റിൽ തന്നെ അവർ ആകെ വഴങ്ങിയത് ക്വാർട്ടറിൽ ബെൽജിയം അടിച്ച ഒരു ഗോൾ മാത്രമാണ്. സിമോൺ എന്ന ഗോളിക്ക് മുൻപിലായി മതിൽ ഒരുക്കി നിൽക്കുന്ന ലപോർട്ട –ക്യൂബാർസി ദ്വയത്തെ മറികടക്കാൻ എംബപ്പേയും സംഘവും വിയർക്കും. ഒപ്പം പാർശ്വങ്ങളിൽ കോട്ട ഒരുക്കി പോറോയും കുകുറെല്ലയും കൂടി നിൽക്കുമ്പോൾ എതിർ മുന്നേറ്റ നിരയ്ക്ക് ശ്വാസം തന്നെ മുട്ടും. എന്നാൽ കരുത്തുറ്റ പ്രതിരോധം മാത്രമല്ല അവരുടെ കരുത്ത്.റോഡ്രിയും , പെഡ്രിയും ഡാനി ഓൾമോയും അടങ്ങുന്ന കരുത്തുറ്റ മധ്യനിരയും ലാമിനെ യമാൽ എന്ന വണ്ടർ കിഡ്ഡും സ്പാനിഷ് പടയെ അപകടകാരികളാക്കുന്നു.FIFA World Cup 2026: France's attack lakes on Spanish defense; who will dominate the first semi-final?The post ഫിഫ ലോകകപ്പ് 2026: ആക്രമിച്ചു ജയിക്കാൻ ഫ്രാൻസും പ്രതിരോധിച്ച് തളർത്താൻ സ്പെയിനും; ആദ്യ സെമിഫൈനലിൽ ആധിപത്യം ആർക്ക്? appeared first on Kairali News | Kairali News Live.