തിരുവനന്തപുരത്ത് സ്കൂളിൽ റാഗിങ് പരാതി. നഗരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് റാഗിങ് എന്ന് പരാതി ഉയർന്നത്. പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് മർദിച്ചതായാണ് പരാതി. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ALSO READ: ‘സ്നേഹത്തോടെയുള്ള ശാസനയായിരുന്നു’; ഡോ. കെ ടി ജലീൽ പൊതുവേദിയിൽ അപമാനിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വിദ്യാർത്ഥികൾസംഭവത്തിൽ മർദനമേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം നഗരൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സ്കൂളിൽ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതാണ് തർക്കത്തിനും പിന്നാലെ മർദനത്തിലേക്കും എത്തിയതെന്ന് പരുക്കേറ്റ വിദ്യാർഥിയുടെ സഹോദരൻ പറഞ്ഞു.എന്നാൽ സംഭവത്തെ ന്യായീകരിക്കുകയാണ് സ്കൂൾ അധികൃതർ. സ്കൂളിന് പുറത്ത് വച്ചാണ് സംഭവം നടന്നതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.A Plus One student was allegedly assaulted by Plus Two students in a suspected ragging incident at Nagaroor Government Higher Secondary School in Thiruvananthapuram. Police have received a complaint.The post തിരുവനന്തപുരത്ത് റാഗിങ്; പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് സീനിയേഴ്സ് appeared first on Kairali News | Kairali News Live.