പട്ടിണിയിൽ നിന്ന് വിപ്ലവത്തിലേക്ക്; ദ ഫ്രഞ്ച് റെവല്യൂഷൻ

Wait 5 sec.

ഒരു കഷ്ണം റൊട്ടിക്ക് വേണ്ടി സ്വന്തം ജനത തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ… കൊട്ടാരത്തിന്റെ ഉള്ളിലിരുന്ന് ആഡംബരത്തിന്റെ കേക്ക് തിന്ന ഭരണാധികാരികൾ! അതെ, നികുതിപ്പണം കൊണ്ട് ജനങ്ങളെ ദ്രോഹിച്ച ഒരു രാജഭരണത്തിന് നേരെ പാരീസിലെ തെരുവുകൾ ഒന്നടങ്കം ആയുധമെടുത്തപ്പോൾ പിറന്നത്… ലോകചരിത്രത്തിന്റെ ഗതി മാറ്റിയ ഫ്രഞ്ച് വിപ്ലവം.“വർഷം 1789. ഫ്രാൻസിലെ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം കൃഷി നശിച്ചു, ഭക്ഷണസാധനങ്ങളുടെ വില വാനോളമുയർന്നു. എന്നാൽ വേഴ്സായ് കൊട്ടാരത്തിലിരുന്ന ലൂയി പതിനാറാമൻ രാജാവും കൂട്ടരും ഇതൊന്നും അറിഞ്ഞതേയില്ല. ജനങ്ങളെ പിഴിഞ്ഞുണ്ടാക്കിയ നികുതിപ്പണം കൊണ്ട് അവർ ആർഭാട ജീവിതം നയിച്ചു. പ്രതികരിച്ചവരെ ജയിലിലടച്ചു. പക്ഷേ, ആ അടിച്ചമർത്തലിൽ നിന്നാണ് വിപ്ലവത്തിന്റെ തീപ്പൊരികൾ ഉയർന്നത്.also read:‘കുട്ടികളെ അപമാനിച്ചിട്ടില്ല’; അധ്യാപകനെന്ന നിലയിലാണ് സംവദിച്ചതെന്ന് വിശദീകരിച്ച് ‍ഡോ. കെ ടി ജലീൽപട്ടിണി സഹിക്കവയ്യാതെ സാധാരണ ജനങ്ങൾ തെരുവിലിറങ്ങി. ‌അവർക്കിടയിൽ സാധാരണക്കാരായ മനുഷ്യർ വിപ്ലവകാരികളായി മാറി ജനങ്ങളെ സംഘടിപ്പിച്ചു. ‘Liberty, equality , fraternity എന്ന ആ മൂന്ന് വാക്കുകൾ പാരീസിന്റെ തെരുവുകളിൽ സിംഹഗർജ്ജനം പോലെ അലയടിക്കാൻ തുടങ്ങി. അതൊരു വൻ കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു.1789 ജൂലൈ 14രാജാവിന്റെ ക്രൂരതയുടെ പ്രതീകമായിരുന്ന പാരീസിലെ ‘ബാസ്റ്റീൽ കോട്ട’ ജനക്കൂട്ടം വളഞ്ഞു തങ്ങൾക്ക് നേരെ വന്ന പീരങ്കിയുണ്ടകളെ വകവെക്കാതെ അവർ ആ കോട്ടയുടെ മതിലുകൾ തകർത്തെറിഞ്ഞു. പക്ഷേ ഇവിടെയാണ് രസകരമായ ആ ട്വിസ്റ്റ്.. ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാനാണ് ജനങ്ങൾ കോട്ട തകർത്തതെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാൽ കോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്ന വെടിമരുന്നും ആയുധങ്ങളും പിടിച്ചെടുക്കാനായിരുന്നു ആ ആക്രമണം. കോട്ട തകർത്ത് അകത്ത് കയറിയപ്പോൾ അവിടെ ആകെ ഉണ്ടായിരുന്നത് വെറും 7 തടവുകാർ മാത്രമായിരുന്നു..അതോടെ തകർന്നുവീണത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്രഞ്ച് രാജാധിപത്യത്തിന്റെ അഹങ്കാരമായിരുന്നുപിന്നീട് ലോകം വിപ്ലവത്തിന്റെ നാളുകളാണ്.ചരിത്രത്തിൻ്റെ ഗതി മാറ്റിക്കുറിച്ച ഫ്രഞ്ച് വിപ്ലവം!ഫ്രാൻസിലെ ജനകീയ കോടതി വിധിപ്രകാരം രാജാവിൻ്റെയും രാജ്ഞിയുടെയും ശിക്ഷ നടപ്പാക്കാൻ ‘ഗില്ലറ്റിൻ’ എന്ന ചരിത്രപ്രസിദ്ധമായ യന്ത്രം ഉപയോഗിച്ചത്. വിപ്ലവത്തിൻ്റെ പേരിൽ ഈ യന്ത്രം കൊണ്ടുവന്നവർക്കും, നേതൃത്വം നൽകിയ വിപ്ലവകാരികൾക്കും ഒടുവിൽ ഇതേ ഗില്ലറ്റിൻ തല കുനിക്കേണ്ടി വന്നു ..അവർ ഉണ്ടാക്കിയ ഗില്ലറ്റിൻ ഒടുവിൽ അവർക്ക് തന്നെ വിനയായി മാറി. ജനദ്രോഹഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ലൂയി പതിനാറാമൻ രാജാവിൻ്റെയും രാജ്ഞിയുടെയും സ്വേച്ഛാധിപത്യത്തിന് ഫ്രാൻസ് അന്ത്യം കുറിച്ചു.ചോരയും നീരും നൽകി ജനങ്ങൾ പോരാടിയ വിപ്ലവത്തിനൊടുവിൽ ഫ്രാൻസ് ഒരു റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. ജനശക്തിയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത മഹത്തായ ജനകീയ മുന്നേറ്റം… ദി ഫ്രഞ്ച് റെവല്യൂഷൻ!”ഭരണാധികാരികൾ എത്ര ശക്തരായാലും ജനവികാരത്തിന് മുന്നിൽ അവർ മുട്ടുകുത്തേണ്ടി വരും എന്ന് തെളിയിച്ച വിപ്ലവംദി ഫ്രഞ്ച് റെവല്യൂഷൻഓർക്കുക, വിപ്ലവം എന്നത് കേവലം ഒരു വാക്കല്ല; അത് അനീതിക്കും അടിച്ചമർത്തലുകൾക്കും എതിരെ പോരാടാൻ ചരിത്രം സാധാരണക്കാരന് നൽകിയ ഏറ്റവും മൂർച്ചയേറിയ ആയുധമാണ്. സിംഹാസനങ്ങൾ എത്ര ശക്തമായാലും, ജനങ്ങളുടെ ഒത്തുചേരലിന് മുന്നിൽ അവ തകർന്നടിയുമെന്ന് തെളിയിച്ച പോരാട്ടം. കാലമെത്ര കടന്നുപോയാലും, ലോകത്തെവിടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ശബ്ദമായി ഈ വിപ്ലവചരിത്രം എന്നും ജ്വലിച്ചുതന്നെ നിൽക്കും..The post പട്ടിണിയിൽ നിന്ന് വിപ്ലവത്തിലേക്ക്; ദ ഫ്രഞ്ച് റെവല്യൂഷൻ appeared first on Kairali News | Kairali News Live.