ആർമിയിൽ എൻജിനീയറാകാം

Wait 5 sec.

ഇന്ത്യൻ ആർമിയിൽ എൻജിനീയർ ബിരുദധാരികൾക്ക് അവസരം. ടെക്നിക്കൽ വിഭാഗങ്ങളിൽ 381 എൻജിനീയർ ഒഴിവിലേക്ക് ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 350, വനിതകൾക്ക് 31 ഒഴിവുകളാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2027 ഏപ്രിലിൽ പരിശീലനം ആരംഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഫ്റ്റനന്റ്പദവിയിൽ ആദ്യ നിയമനം നൽകും.ഒഴിവുകൾഎൻജിനീയറിംഗ് സ്ട്രീമും ഒഴിവുംപുരുഷന്മാർ• സിവിൽ- 75, കന്പ്യൂട്ടർ സയൻസ്- 60, ഇലക്ട്രിക്കൽ- 33, ഇലക്ട്രോണിക്‌സ്- 64, മെക്കാനിക്കൽ- 101, മറ്റ് വിഷയങ്ങൾ- 17വനിതകൾ• സിവിൽ- ഏഴ്, കന്പ്യൂട്ടർ സയൻസ്- നാല്, ഇലക്ട്രിക്കൽ- മൂന്ന്, ഇലക്ട്രോണിക്സ്- ആറ്, മെക്കാനിക്കൽ- ഒന്പത്.• സർവീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകൾക്കായി രണ്ട് ഒഴിവുകളുമുണ്ട്. (ടെക്‌നിക്കൽ- ഒന്ന്, നോൺടെക്നിക്കൽ- ഒന്ന്).ശമ്പളംതിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനകാലത്ത് 56,100 രൂപ സ്റ്റൈപെൻഡായി ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 56,100- 1,77,500 രൂപ ശമ്പള സ്‌കെയിലുള്ള ലഫ്റ്റനന്റ്റാങ്കിൽ നിയമനം ലഭിക്കും.യോഗ്യതഎൻജിനീയറിംഗ് ബിരുദം: സിവിൽ, ആർക്കിടെക്ചർ, ബിൽഡിംഗ് കൺസ്ട്രക്‌ഷൻ ആൻഡ് ടെക്നോളജി, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, കന്പ്യൂട്ടർ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രോണിക് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ, ഒപ്റ്റോ ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ്, ഫൈബർ ഒപ്റ്റിക്സ്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനീയറിംഗ്, പ്രൊഡക്‌ഷൻ,ഓട്ടോ മൊബൈൽ, ഇൻഡസ്ട്രിയൽ, ഇൻഡസ്ട്രിയൽ/ മാനുഫാക്ചറിംഗ്, ഇൻഡസ്ട്രിയൽ എൻജിനീയറിംഗ് ആൻഡ് മാനേജ്‌മെന്റ്, വർക്ക്ഷോപ്പ് ടെക്നോളജി, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, ഏവിയോണിക്‌സ്, പ്ലാസ്റ്റിക് ടെക്നോളജി, റിമോട്ട് സെൻസിംഗ്, ബാലിസ്റ്റിക്‌സ്, ബയോമെഡിക്കൽ എൻജിനീയറിംഗ്, ഫുഡ് ടെക്നോളജി, അഗ്രികൾച്ചർ, മെറ്റലർജിക്കൽ, മെറ്റലർജി ആൻഡ് എക്സ്പ്ലോസീവ്, ലേസർ ടെക്നോളജി, ബയോടെക്, റബർ ടെക്നോളജി, കെമിക്കൽ എൻജിനീയറിംഗ്, ട്രാൻസ്പോർട്ടേഷൻ എൻജിനീയറിംഗ്, മൈനിംഗ്, ന്യൂക്ലിയർ ടെക്നോളജി, ടെക്‌സ്‌റ്റൈൽ. കന്പ്യൂട്ടർ സയൻസ് സ്ട്രീമിലെ ഒഴിവുകളിലേക്ക് കന്പ്യൂട്ടർ സയൻസിൽ എം എസ് സിയും പരിഗണിക്കും.മരിച്ച സൈനികരുടെ വിധവകൾക്കുള്ള ഒഴിവിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം (ബി ഇ/ ബി ടെക് ഉൾപ്പെടെ) നേടിയവർക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികൾക്ക് കോഴ്‌സ് 2027 ഏപ്രിൽ ഒന്നിനകം പാസ്സായ രേഖ ഹാജരാക്കാനാകുമെങ്കിൽ അപേക്ഷിക്കാം. അപേക്ഷകർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം.പ്രായം2027 ഏപ്രിൽ ഒന്നിന് 20- 27 വയസ്സ്. അപേക്ഷകർ 2000 ഏപ്രിൽ ഒന്നിനും 2007 മാർച്ച് 31നും ഇടയിൽ ജനിച്ചവരാകണം. സർവീസിലിരിക്കെ മരിച്ചവരുടെ വിധവകൾക്ക് 35 വയസ്സ് വരെ ഇളവ് ലഭിക്കും.തിരഞ്ഞെടുപ്പ്എൻജിനീയറിംഗ് അവസാന വർഷ/ സെമസ്റ്റർ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇതിൽ ഉൾപ്പെടുന്നവരെയാണ് അഭിമുഖത്തിന് പരിഗണിക്കുക. ഇതിൽ യോഗ്യത നേടുന്നവരെ മെഡിക്കൽ പരിശോധനക്ക് കൂടി വിധേയമാക്കിയ ശേഷം അന്തിമ പട്ടിക തയ്യാറാക്കും. പ്രവേശനത്തിന് മുന്പ് നിർദിഷ്ട ശാരിരിക ക്ഷമത തെളിയിക്കുന്നതിനുള്ള ടെസ്റ്റ് ഉണ്ടാകും.പരിശീലനം49 ആഴ്ചയാണ് പരിശീലനം. പരിശീലന കാലയളവിൽ വിവാഹിതരാകരുത്.അപേക്ഷപുരുഷന്മാർക്ക് ആഗസ്റ്റ് ഏഴ് വരെയും (ഉച്ച കഴിഞ്ഞ് മൂന്ന് വരെ) വനിതകൾക്ക് ആഗസ്റ്റ് ആറ് വരെയും (ഉച്ച കഴിഞ്ഞ് മൂന്ന് വരെ) ഓൺലൈനായി അപേക്ഷിക്കാം.സർവീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകൾക്കുള്ള ഒഴിവിലേക്കുള്ള അപേക്ഷ ആഗസ്റ്റ് 21നകം ലഭിക്കും വിധം തപാൽ മുഖേന അയക്കണം. വിശദവിവരങ്ങൾക്ക് www. joinindianarmy.nic.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.Content Highlights:The Indian Army has invited online applications from unmarried male and female engineering graduates for 381 Short Service Commission Technical posts. Selected candidates will undergo training starting April 2027 and will be commissioned as Lieutenants with an attractive salary package. Eligible candidates can apply through the official website until the first week of August.