എത്തിക്കല്‍ ഹാക്കര്‍; സൈബർ സെക്യൂരിറ്റി

Wait 5 sec.

എല്ലാ കമ്പ്യൂട്ടർ സിസ്റ്റങ്ങളും നെറ്റ്‌വർക്കുകളും ബാഹ്യ ആക്രമണങ്ങളുടെ ഭീഷണി നേരിടുന്നുണ്ട്. നെഗറ്റീവ് സ്വഭാവമുള്ള ബ്ലാക്ക് ഹാറ്റ് ഹാക്കർമാരാണ് പൊതുവെ ഇത് ചെയ്യുന്നത്. ഹാക്കർമാർ വിവിധ സാധ്യതകൾ ഉപയോഗിച്ച് സിസ്റ്റങ്ങളെയും കമ്പ്യൂട്ടർ ശൃംഖലകളെയും തകർക്കുന്നു. ഇത് തടയുന്നതിനും സ്ഥിരത ഉറപ്പുവരുത്തുന്നതിനും വേണ്ടി നടത്തുന്ന സുരക്ഷാ പരീക്ഷണങ്ങളെയാണ് എത്തിക്കൽ ഹാക്കിംഗ് എന്ന് വിളിക്കുന്നത്.ഹാക്കറുടെ കണ്ണിലൂടെ സിസ്റ്റങ്ങളിലെ ദൗർബല്യങ്ങൾ കണ്ടെത്തി തിരുത്താൻ എത്തിക്കൽ ഹാക്കർമാർക്ക് കഴിയും. ബ്ലാക്ക് ഹാറ്റ് ഹാക്കർമാരെ നേരിടുന്നതിന് മുൻകൂട്ടി സുരക്ഷാനടപടികൾ സ്വീകരിക്കുക എന്നതാണ് എത്തിക്കൽ ഹാക്കർമാരുടെ ജോലി. സൈബർ സുരക്ഷയിൽ ഉണ്ടായേക്കാവുന്ന വിടവുകൾ എന്താണെന്ന് എത്തിക്കൽ ഹാക്കർമാർ കണ്ടെത്തുന്നു. അതുവഴി ഒരു സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് കടന്നുകയറാനുള്ള ഹാക്കർമാരുടെ ശ്രമം ഫലപ്രദമായി തടയുന്നു. എ ഐ വിപ്ലവം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ മേഖലയിൽ വലിയ സാധ്യതകളാണ് ലഭ്യമാകുന്നത്. സൈബർ സുരക്ഷക്ക് ഇപ്പോൾ വലിയ പ്രാധാന്യമുണ്ട്.അതുകൊണ്ട്, സൈബർ സുരക്ഷാരംഗത്തെ വിവിധ തൊഴിലുകൾ വളരെ വേഗം നേടാൻ സാധിക്കും. വളരെ ചലനാത്മകമായതും നിരന്തരം നവീകരിക്കപ്പെടുന്നതുമായ ഈ മേഖലയിൽ നല്ല പരിശ്രമത്തിലൂടെ മാത്രമേ വൈദഗ്ധ്യം നേടാൻ കഴിയൂ. അക്കാദമിക് യോഗ്യതകൾ മാത്രം മതിയാകില്ല. സൈബർ സുരക്ഷാ രംഗത്ത് ലഭ്യമായ വിവിധ തൊഴിൽ സാധ്യതകൾ നോക്കാം.• പെനെട്രേഷൻ ടെസ്റ്റർഒരു കമ്പനിയിൽ ഉണ്ടായേക്കാവുന്ന സൈബർ അറ്റാക്കിനെ യാഥാർഥ്യബോധത്തോടെ മനസ്സിലാക്കി, കമ്പനിയുടെ സമ്മതത്തോടെ പ്രതിരോധത്തിനുള്ള തയാറെടുപ്പ് നടത്തുന്ന പ്രൊഫഷനലാണ് പെനെട്രേഷൻ ടെസ്റ്റർ.• ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്നിരന്തരമായ നിരീക്ഷണത്തിലൂടെ സുരക്ഷാപ്പിഴവുകൾ മനസ്സിലാക്കി ഫെയർവാൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ വിന്യസിച്ച് കമ്പ്യൂട്ടർ നെറ്റ്‌വർക്കിനെ സംരക്ഷിക്കുന്ന ചുമതലയാണ് ഇവർ വഹിക്കുന്നത്• വൾനറബിലിറ്റി അസ്സസ്സർസൈബർ സുരക്ഷാവീഴ്ചകൾ കണ്ടെത്തി അവലോകനം ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുന്ന സൈബർ സുരക്ഷാവിദഗ്ധനാണ് വൾനിറബിലിറ്റി അസ്സസ്സർ• സൈബർ സെക്യൂരിറ്റി അനലിസ്റ്റ്സംശയാസ്പദ ഡാറ്റകളെയും അത് മൂലമുണ്ടാകാൻ സാധ്യതയുള്ള പൊരുത്തക്കേടുകളെയും നിരീക്ഷിച്ച് ദൗർബല്യങ്ങൾ മനസ്സിലാക്കി ആവശ്യമായ തിരുത്തലുകൾ വരുത്തി കമ്പ്യൂട്ടർ സിസ്റ്റത്തെ സംരക്ഷിക്കുന്ന പ്രൊഫെഷനലുകളാണിവർ.• സൈബർ സെക്യൂരിറ്റി കൺസൽട്ടന്റ്സ്ഥാപനത്തിന്റെ സൈബർ സുരക്ഷാന്തരീക്ഷം അവലോകനം ചെയ്ത് ദൗർബല്യങ്ങൾ കണ്ടെത്തി നിയമപരമായ ബാധ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി, ആവശ്യമായ തിരുത്തലുകൾ നിർദേശിക്കുന്ന, കമ്പനിക്ക് പുറത്തുനിന്നുള്ള ഉപദേശകനാണ് സൈബർ സെക്യൂരിറ്റി കൺസൽട്ടന്റ്.• ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജർസിസ്റ്റത്തിന് ആവശ്യമായ ബൃഹത്തായ സൈബർ സെക്യൂരിറ്റി സംവിധാനങ്ങൾ വിന്യസിക്കുകയും നിയന്ത്രിക്കുകയും അതുവഴി സ്ഥാപനത്തിന്റെ ഡിജിറ്റൽ ആസ്തികൾ സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജരുടെ ഉത്തരവാദിത്വം.• സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർസൈബർ ആക്രമണ സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി നിയമപരമായി ഹാക്കിംഗ് നടത്തി ശരിയായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കമ്പനിയെ സജ്ജമാക്കുന്നത് എത്തിക്കൽ ഹാക്കർമാരാണ്.• സൈബർ സെക്യൂരിറ്റി എൻജിനീയർസൈബർ സുരക്ഷക്ക് ആവശ്യമായ ഇൻഫ്രാസ്ട്രക്ച്ചർ രൂപപ്പെടുത്തുകയും സിസ്റ്റത്തിന്റെ ഡിസൈൻ, ആർക്കിടെക്ചർ എന്നിവയുടെ ഉത്തരവാദിത്വം നിർവഹിക്കുകയും ചെയ്യുന്നവരാണ് സൈബർ സെക്യൂരിറ്റി എൻജിനീയർ. ഭീഷണികൾ മനസ്സിലാക്കാനും പ്രതിരോധിക്കാനുമുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങൾ നിയന്ത്രിക്കുന്നതും സൈബർ സെക്യൂരിറ്റി എൻജിനീയറാണ്.പേരിലും ജോലിയിലും സാമ്യങ്ങൾ കാണാമെങ്കിലും ഈ പ്രൊഫഷനലുകളുടെ സേവനം വ്യത്യസ്തമാണ്. ഓരോ വിഭാഗത്തിനും സ്വന്തമായ മേഖലകളുണ്ട്. എല്ലാ വിഭാഗത്തിലുംപെട്ട പ്രൊഫഷനലുകളും ഒരുമിച്ച് പ്രവർത്തിച്ചാണ് ഓരോ കമ്പനിയിലെയും സൈബർ സുരക്ഷ ഉറപ്പാക്കുന്നത്. ഈ മേഖലയിലെ ജോലികൾക്ക് നല്ല ശമ്പളം ലഭിക്കും. നല്ല നിരീക്ഷണശേഷിയും പ്രശ്‌നപരിഹാര സ്‌കില്ലും ഉള്ളവർക്ക് തിളങ്ങാനാകും.വിവിധ എൻജിനീയറിംഗ് കോളജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ് കോഴ്‌സുകൾ ലഭ്യമാണ്. വിവിധ സെർട്ടിഫിക്കേഷൻ ഏജൻസികളുടെ പരിശീലന കേന്ദ്രങ്ങളുമുണ്ട്. സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിലവാരം പരിശോധിക്കുകയും മുമ്പ് അവിടെ പഠിച്ചവരോട് അഭിപ്രായം തേടുകയും വേണം. നല്ല ഫാക്കൽറ്റിയും ഇൻഫ്രാസ്ട്രക്ച്ചറുമുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.Content Highlights:Ethical hacking and cyber security present massive career opportunities in the current AI era. Organizations employ professionals like penetration testers and security analysts to proactively defend networks against black hat hackers. High-paying jobs are available for skilled individuals with strong problem-solving expertise.