രാഷ്ട്രീയ കേസിൽപ്പെട്ടവർക്ക് കൈവിലങ്ങ്, കാപ്പാ കേസിൽപ്പെട്ട സുഗതന് സംരക്ഷണം: യുഡിഎഫ് സർക്കാരിന് ഇരട്ട നീതിയെന്ന് വി ജോയ്

Wait 5 sec.

യുഡിഎഫ് സർക്കാരിന് ഇരട്ട നീതിയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. സിപിഐഎം പ്രവർത്തകരെ കൈവിലങ്ങ് വച്ച് കോടതിയിൽ ഹാജരാക്കുമ്പോൾ കാപ്പാ കേസ് പ്രതിയും ബിജെപി നേതാവുമായ സുഗതന് വിലങ്ങു വച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപ്പറേഷന് മുന്നിലുള്ള എൽഡിഎപിന്റെ റിലേ സത്യഗ്രഹം അവസാനിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.കാപ്പാ കേസ് പ്രതി സുഗതന് എല്ലാ സംരക്ഷണവും നൽകുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിനെന്ന് വി ജോയ് പറഞ്ഞു. ബിജെപി ആണെങ്കിൽ ഈ സർക്കാർ എന്തു സഹായവും ചെയ്ത് കൊടുക്കും. സിപിഐഎം നേതാവ് ഐപി ബിനുവിനെ ജയിലിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചത് കൈവിലങ്ങ് വച്ചാണ്. എസ്എഫ്ഐ നേതാവ് നന്ദനെയും വിലങ്ങു വച്ചു. രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവരെ വിലങ്ങുവെക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവ് നൽകുന്നു.ALSO READ: ‘സ്നേഹത്തോടെയുള്ള ശാസനയായിരുന്നു’; ഡോ. കെ ടി ജലീൽ പൊതുവേദിയിൽ അപമാനിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വിദ്യാർത്ഥികൾഎന്നാൽ കാപ്പാ കേസ് പ്രതിക്ക് വിലങ്ങില്ല. ഇരട്ട നീതിയാണ് കേരളത്തിലെന്ന് വി ജോയ് വ്യക്തമാക്കി. കോർപ്പറേഷൻ മുന്നിലുള്ള റിലേ സത്യഗ്രഹം അവസാനിപ്പിക്കുന്നതായും വി ജോയ് അറിയിച്ചു. പ്രതിയായ ആളെ പുറത്തു വിടാൻ ആകില്ല എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഞങ്ങൾ ആവശ്യപ്പെട്ടതും ഇതാണ്. കാപ്പാ കേസിലെ പ്രതി ആറുമാസം ജയിലിലാണ്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്വമേധയാ പുറത്താകും, വി ജോയ് വ്യക്തമാക്കി.The post രാഷ്ട്രീയ കേസിൽപ്പെട്ടവർക്ക് കൈവിലങ്ങ്, കാപ്പാ കേസിൽപ്പെട്ട സുഗതന് സംരക്ഷണം: യുഡിഎഫ് സർക്കാരിന് ഇരട്ട നീതിയെന്ന് വി ജോയ് appeared first on Kairali News | Kairali News Live.