പത്തനംതിട്ട അടൂർ കോട്ടമുകളിലെ യുവതിയുടെ മരണത്തിൽ കൊലപാതക ആരോപണവുമായി കുടുംബം രംഗത്ത്. 31 കാരി ഷെഹനയെ ആണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷെഹന ജീവനൊടുക്കില്ലെന്നും നടന്നത് കൊലപാതകം ആണെന്നും കുടുംബം ആരോപിച്ചു.ഇന്നലെ രാത്രിയാണ് ഷെഹനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആൺ സുഹൃത്ത് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. സംഭവസ്ഥലത്ത് ഇയാള്‍ ഉണ്ടായിരുന്നു.ALSO READ: രാഷ്ട്രീയ കേസിൽപ്പെട്ടവർക്ക് കൈവിലങ്ങ്, കാപ്പാ കേസിൽപ്പെട്ട സുഗതന് സംരക്ഷണം: യുഡിഎഫ് സർക്കാരിന് ഇരട്ട നീതിയെന്ന് വി ജോയ്ഭർത്താവുമായി അകന്നു കഴിയുകയാണ് ഷെഹന. ഒരു കുട്ടിയുണ്ട്. അതേസമയം പോസ്റ്റുമോട്ടത്തിനുശേഷം ദുരൂഹത നീങ്ങുമെന്ന് പൊലീസ് പ്രതികരിച്ചു. എസ് പി ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.The family of a 31-year-old woman found dead at her home in Adoor has alleged murder. Police have taken her male friend into custody as the investigation continues.The post അടൂർ കോട്ടമുകളിലെ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം appeared first on Kairali News | Kairali News Live.