കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെൻഡ് ചെയ്ത സർക്കാര്‍ നടപടിക്ക് തിരിച്ചടി. ഭരണസമിതി സസ്പെൻഡ് ചെയ്ത സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ സഹകരണ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ നടപടി.ALSO READ: ഫിഫ ലോകകപ്പ് 2026: ആക്രമിച്ചു ജയിക്കാൻ ഫ്രാൻസും പ്രതിരോധിച്ച് തളർത്താൻ സ്പെയിനും; ആദ്യ സെമിഫൈനലിൽ ആധിപത്യം ആർക്ക്?അതേസമയം വകുപ്പുതല അന്വേഷണവുമായി ഭരണ സമിതി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഭരണസമിതിക്ക് എതിരെയുണ്ടായ ക്രമക്കേട് ആരോപണം മുന്‍നിര്‍ത്തിയായിരുന്നു സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതിയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ച് സംഘം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് ഭരണസമിതി ആരോപിച്ചിരുന്നു.തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്യപ്പെട്ട ഭരണസമിതി അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.The post സർക്കാരിന് തിരിച്ചടി: കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ appeared first on Kairali News | Kairali News Live.