എല്ലാ ക്രിമിനൽ സംഘങ്ങളും ക്യാമ്പ് ചെയ്യുന്ന ഹെഡ് ഓഫീസായി തിരുവനന്തപുരം നഗരസഭ മാറിയെന്ന് കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ് പി ദീപക്. മേയർ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും വീണ്ടും കൗൺസിൽ വിളിക്കാൻ എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെടുകയാണ് എന്നും എസ് പി ദീപക് പറ‍ഞ്ഞു.മൂന്ന് കൗൺസിലിലും പങ്കെടുത്തില്ലെങ്കിൽ സുഗതന്റെ കാര്യത്തിൽ നിയമപരമായി മുന്നോട്ട് പോകും. മുൻസിപ്പൽ ആക്ട് അനുസരിച്ച് മൂന്ന് കൗൺസിലിൽ പങ്കെടുത്തില്ലെങ്കിൽ അസാധുവാകും. എന്നാൽ നിയമത്തെ വളച്ചൊടിക്കാൻ ആണ് മേയർ ശ്രമിക്കുന്നതെന്ന് എസ് പി ദീപക് വ്യക്തമാക്കി.ALSO READ: രാഷ്ട്രീയ കേസിൽപ്പെട്ടവർക്ക് കൈവിലങ്ങ്, കാപ്പാ കേസിൽപ്പെട്ട സുഗതന് സംരക്ഷണം: യുഡിഎഫ് സർക്കാരിന് ഇരട്ട നീതിയെന്ന് വി ജോയ്അതേസമയം കോർപ്പറേഷന് മുന്നിലുള്ള റിലേ സത്യഗ്രഹം അവസാനിപ്പിക്കുന്നതായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു. യുഡിഎഫ് സർക്കാരിന് ഇരട്ട നീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സിപിഐഎം പ്രവർത്തകരെ കൈവിലങ്ങ് വച്ച് കോടതിയിൽ ഹാജരാക്കുമ്പോൾ കാപ്പാ കേസ് പ്രതിയും ബിജെപി നേതാവുമായ സുഗതന് വിലങ്ങു വച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.The post ക്രിമിനൽ സംഘങ്ങളെല്ലാം ക്യാമ്പ് ചെയ്യുന്ന ഹെഡ് ഓഫീസായി നഗരസഭ മാറി: എസ് പി ദീപക് appeared first on Kairali News | Kairali News Live.