രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; പി വിജയഭാനുവിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചു

Wait 5 sec.

അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ അപ്പീലിൽ ഹൈക്കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് സംസ്ഥാന സർക്കാർ. മുതിർന്ന അഭിഭാഷകൻ പി വിജയഭാനുവിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചത്.വിചാരണ കോടതിയുടെ ശിക്ഷ വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകളിലാണ് നിയമനം. രഞ്ജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം എന്നാണ് വിവരം. നേരത്തെ മാറാട് കേസടക്കമുള്ളവയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു വിജയഭാനു.also read:‘കുട്ടികളെ അപമാനിച്ചിട്ടില്ല’; അധ്യാപകനെന്ന നിലയിലാണ് സംവദിച്ചതെന്ന് വിശദീകരിച്ച് ‍ഡോ. കെ ടി ജലീൽ2021 ഡിസംബർ 19നാണ് അഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഡിസംബർ 18ന് രാത്രി എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽവെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം.The post രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; പി വിജയഭാനുവിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചു appeared first on Kairali News | Kairali News Live.