സാമ്പാർ ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും അല്ലേ? ചോറിനൊപ്പം മാത്രമല്ല, ദോശയ്ക്കും പുട്ടിനുമൊപ്പമെല്ലാം പലരും സാമ്പാർ കഴിക്കാറുണ്ട്. എന്നാൽ എപ്പോഴും ഉണ്ടാക്കുന്ന സാമ്പാറിൽ നിന്നും ഒരു വെറൈറ്റി പരീക്ഷിച്ചാലോ? മുരിങ്ങപ്പൂവ് കൊണ്ട് സാമ്പാർ ഉണ്ടാക്കാം.പൊതുവെ മുരിങ്ങപ്പൂവ് തോരനും ഉപ്പേരിയുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാൽ മുരിങ്ങപ്പൂവ് കൊണ്ട് സാമ്പാറും ഉണ്ടാക്കാമെന്നേ. റെസിപ്പി നോക്കാം,ആവശ്യമായ സാധനങ്ങൾമുരിങ്ങപ്പൂ: ഒരു കപ്പ്തുവരപ്പരിപ്പ്: 100 ഗ്രാംമഞ്ഞൾപ്പൊടി: ഒരു ടീസ്പൂൺചെറിയുള്ളി: പത്തെണ്ണംതക്കാളി: ഒരെണ്ണം (വലുത്)പച്ചമുളക്: രണ്ടെണ്ണംപെരുംകായം പൊടി: ഒരു ടീസ്പൂൺകറിവേപ്പില:ഒരുതണ്ട്മല്ലിയില:ഒരുതണ്ട്കടുക്: ഒരു ടീസ്പൂൺജീരകം: അര ടീസ്പൂൺവറ്റൽമുളക്: മൂന്നെണ്ണംവെളിച്ചെണ്ണ: ആവശ്യത്തിന്തയ്യാറാക്കുന്ന വിധംപരിപ്പിൽ മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. ശേഷം ഇതിലേക്ക് ജീരകം, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്തിളക്കുക. അതിലേക്ക് അരിഞ്ഞ ചെറിയുള്ളിയും നീളത്തിൽ കീറിയ പച്ചമുളകും തക്കാളിയും ചേർത്തിളക്കുക. ശേഷം കഴുകിയ മുരിങ്ങപ്പൂ ചേർക്കാം. ഇനി ഇതെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം.ALSO READ: പ്ലാസ്റ്റിക് പാത്രത്തിലാണോ പഞ്ചസാരയും പുളിയും സൂക്ഷിക്കുന്നത്? ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേവെന്ത് കഴിഞ്ഞാൽ വേവിച്ച പരിപ്പ് ചേർക്കുക. കായപ്പൊടിയും ഇടുക. ആവശ്യത്തിന് ഉപ്പും ചേർത്ത് അരിഞ്ഞ മല്ലിയിലയും ചേർത്ത് ഒരു തിള വന്നതിനുശേഷം വാങ്ങി വയ്ക്കാം.The post മുരിങ്ങപ്പൂവ് കൊണ്ട് സാമ്പാർ ഉണ്ടാക്കി നോക്കൂ, ഇതാ റെസിപ്പി appeared first on Kairali News | Kairali News Live.