ഫിഫ ലോകകപ്പ് 2026: യോഗ്യത നേടിയില്ലെങ്കിലും ഫൈനലിൽ ഇറ്റലിക്കുമുണ്ട് പ്രാതിനിധ്യം

Wait 5 sec.

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെന്ന പോലെ ഇത്തവണയും ലോകകപ്പിലേക്ക് യോഗ്യത നേടാതിരുന്ന വമ്പന്മാരാണ് ഇറ്റലി. 2006ൽ കപ്പ് ഉയർത്തിയ ശേഷം ലോകകപ്പിന്റെ കലാശപ്പോരാട്ടം ദൂരെ നിന്ന് കാണാൻ മാത്രം ഭാഗ്യം ലഭിച്ച ആസുരികൾക്ക് പക്ഷെ ഇത്തവണത്തെ ലോകകപ്പിൽ ഇറ്റലിക്കാർ പന്ത് തട്ടുന്നത് കാണാം. ലോകകപ്പ് ഫൈനലിൽ പന്ത് തട്ടുന്ന അർജന്റീനയുടെ ടീമിൽ അര ഡസനിലേറെ ഇറ്റാലിയൻ വംശജരായ താരങ്ങൾ ആണ് ഉള്ളത്. കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ ഇതിഹാസതാരം ലയണൽ മെസ്സിയാണ്. ഇറ്റലിയുടെ മാർച്ചെ പ്രവിശ്യയിൽ നിന്നുള്ളവരാണ് മെസ്സിയുടെ പൂർവികർ. മധ്യനിരയിലെ വിശ്വസ്തനായ റോഡ്രിഗോ ഡി പോളിനും ഉണ്ട് ഇറ്റാലിയൻ ബന്ധം. ഇറ്റാലിയൻ വംശജയായ ‘അമ്മയുള്ള താരം ഇറ്റലിയുടെ പൗരത്വം കൂടി ഉള്ളയാളാണ്.Also Read: ഫിഫ ലോകകപ്പ് 2026 : ഫൈനലിനുള്ള ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങൾ വരുത്തി അർജന്റീന; ടീമിൽ തിരിച്ചെത്തിയ താരങ്ങൾ ആര് എന്ന് അറിയാമോ?ഇറ്റാലിയൻ വംശജനായ, ഇറ്റാലിയൻ പൗരത്വമുള്ള മറ്റൊരു താരമാണ് ടീമിന്റെ സ്‌ട്രൈക്കർ ആയ ഹൂലിയൻ അൽവാരെസ്. ടീമിന്റെ പരിശീലകനും ഇറ്റാലിയൻ കുടിയേറ്റക്കാരുടെ പിന്തലമുറക്കാരനുമായ മാനേജർ ലയണൽ സ്കെലോണിയും ഇറ്റാലിയൻ പൗരത്വം ഉള്ള വയ്ക്തിയാണ്. ഇവരെ കൂടാതെ ഗോളി ദിപു മാർട്ടിനെസ്, സ്‌ട്രൈക്കർ ലൗട്ടറോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, മാർക്കോസ് സെനെസി, ജിയുലിയാനോ സിമിയോണി എന്നീ താരങ്ങളും ഇറ്റാലിയൻ പാരമ്പര്യം ഉള്ളവരാണ്.FIFA World Cup 2026: Italy has representation in the final despite failing to qualifyThe post ഫിഫ ലോകകപ്പ് 2026: യോഗ്യത നേടിയില്ലെങ്കിലും ഫൈനലിൽ ഇറ്റലിക്കുമുണ്ട് പ്രാതിനിധ്യം appeared first on Kairali News | Kairali News Live.