ചെന്താമരയുടെ വിധി എന്ത്? നാടിനെ നടുക്കിയ നെന്മാറ ഇരട്ടകൊലപാതക കേസിൽ ശിക്ഷാവിധി നാളെ

Wait 5 sec.

നെന്മാറ ഇരട്ടകൊലപാതക കേസിൽ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പതിനൊന്ന് മണിയോടെ പാലക്കാട് അതിവേഗ കോടതി ജഡ്ജി കെന്നത് ജോർജ് ശിക്ഷാവിധി പ്രഖ്യാപനത്തിലേയ്ക്ക് കടക്കും. ഇരട്ടകൊലപാതകം നടത്തിയ പ്രതി ചെന്താമരയ്ക്ക് വധിശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സജിതാ -സുധാകര ദമ്പതികളുടെ മക്കളും പ്രോസിക്യൂഷനും. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി വധശിക്ഷ നൽകരുതെന്ന് ചെന്താമരയുടെ അഭിഭാഷകൻ.2025 ജനുവരി 27നാണ് കേസിലെ ഏക പ്രതിയായ ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. അയൽവാസികളായ സുധാകരനേയും അവരുടെ അമ്മ ലക്ഷ്മിയേയും വീടിന് മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തി. ചെന്താമര കുറ്റക്കാരനാണെന്ന് ഇക്കഴി‍ഞ്ഞ തിങ്കളാഴ്ച്ച പാലക്കാട് അതിവേഗ കോടതി വിധിച്ചു. വിധിയുടെ അടിസ്ഥാനത്തിലുള്ള ശിക്ഷയാണ് അറിയേണ്ടത്. വധശിക്ഷ നൽകണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടു.also read:സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യംഅതിന് മുമ്പ് 2019ൽ സുധാകരന്റെ ഭാര്യ സജിതയെ സമാനമായ രീതിയിൽ വെട്ടികൊലപ്പെടുത്തിയ കേസിൽ പാലക്കാട് അതിവേഗ കോടതി ഇരട്ടജീവപര്യന്ത്യം ശിക്ഷിച്ചിരുന്നു. അതേ ജഡ്ജി തന്നെയാണ് ഇരട്ടകൊലപാതക കേസും കേട്ട് വിധി പുറപ്പെടുവിക്കാൻ പോകുന്നത്. ഭാര്യ പിണങ്ങി പോകാൻ കാരണം അയൽവാസിയായ കുടുംബത്തിന്റെ കൂടോത്രം ആണെന്ന അന്ധ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതക പരമ്പരകളെല്ലാം. ഇരട്ട കൊലപാതക കേസിൽ ദൃക്സാക്ഷി കൂറുമാറിയത് ചൂണ്ടികാട്ടിയ ചെന്താമരയുടെ അഭിഭാഷകൻ വധശിക്ഷ ഒഴിവാക്കാൻ കോടതിയോട് അപേക്ഷിച്ചു. എന്നാൽ തൂക്കി കൊല്ലുന്നെങ്കിൽ കൊല്ലു എന്നായിരുന്നു ചെന്താമര കോടതിയോട് പറഞ്ഞത്. എല്ലാ തെളിവുകളും പരിഗണിച്ചായിരിക്കും കോടതി ശിക്ഷ വിധിക്കുക.The post ചെന്താമരയുടെ വിധി എന്ത്? നാടിനെ നടുക്കിയ നെന്മാറ ഇരട്ടകൊലപാതക കേസിൽ ശിക്ഷാവിധി നാളെ appeared first on Kairali News | Kairali News Live.